കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ വിശ്വാസികളുടെ നാടോ? അവിശ്വാസികള്‍ കേവലം 33,000 മാത്രം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: 120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കേവലം 33,000 പേര്‍ മാത്രമാണ് അവിശ്വാസികള്‍ അഥവാ നിരീശ്വരവാദികള്‍ എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. വിശ്വസിക്കണം, കാരണം 2011ലെ സെന്‍സസ് കണക്കുകള്‍ അതാണ് ബോധ്യപ്പെടുത്തുന്നത്. ഇതില്‍ മറ്റൊരു പ്രത്യേകത എന്താണെന്നാല്‍ 33,000 അവിശ്വാസികള്‍ പകുതിയും സ്ത്രീകളാണെന്നതാണ്.

അതേസമയം, 2001ലെ സെന്‍സസുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ അവിശ്വാസികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2001ല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ അവിശ്വാസികളായി ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലാണ് അവിശ്വാസികളുടെ എണ്ണം ഏറ്റവും കൂടുതല്‍, 9,652 പേര്‍. തൊട്ടുപിന്നില്‍ 9,089 പേരുമായി മേഘാലയയും മൂന്നാം സ്ഥാനത്ത് 4,896 പേരുമായി കേരളവുമുണ്ട്.

india

അതേസമയം, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശക്തമായ പഞ്ചിമ ബംഗാളില്‍ 784 പേര്‍ മാത്രമേ അവിശ്വാസികളായി ഉള്ളൂ. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഇത് 541 മാത്രം. എന്നാല്‍, സെന്‍സസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഏതാണ്ട് 2.9 മില്യണ്‍ ജനങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട് കണ്‍ഫ്യൂഷനിലാണെന്നതാണ്.

ഇത്രയും പേര്‍ തങ്ങള്‍ വിശ്വാസികളാണെന്നോ അല്ലെന്നോ പറയുന്നില്ല. ഇവരെ മറ്റൊരു കാറ്റഗറിയില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭൂരിപക്ഷം നിരീശ്വരവാദികള്‍ അക്കാര്യം തുറന്നുപറയാതിരുന്നതാകാം ഇന്ത്യയില്‍ നിരീശ്വരവാദികളുടെ എണ്ണത്തില്‍ കുറവുകാണിക്കാന്‍ ഇടയായതെന്നാണ് കരുതപ്പെടുന്നത്. എങ്ങിനെവന്നാലും ഇന്ത്യയില്‍ മഹാഭൂരിപക്ഷംപേരും വിശ്വാസികള്‍തന്നെയാണെന്ന് ഉറപ്പിക്കാം.

English summary
The land of believers: In India, just 33,000 people are atheists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X