കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ ജീവന് കടുത്ത ഭീഷണി... സ്വാതന്ത്ര്യദിനം ബുള്ളറ്റ് പ്രൂഫില്‍? ഐസിസ് പേടി

Google Oneindia Malayalam News

ദില്ലി: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് കര്‍ശന നടപടികള്‍ സ്വീകരിയ്ക്കാന്‍ ഒരുങ്ങുകയാണ് സുരക്ഷാ ഏജന്‍സികള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായതുപോലുള്ള ഭീഷണികളല്ല ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി ഇത്തവണ സുരക്ഷാ കാര്യങ്ങളില്‍ 'നോ' പറയാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: ചെത്തി കടപ്പുറത്ത് ഇസ്രായേല്‍ യുദ്ധ വിമാനത്തിന്റെ അവശിഷ്ടം... എങ്ങനെ കേരളത്തിൽ?Read Also: ചെത്തി കടപ്പുറത്ത് ഇസ്രായേല്‍ യുദ്ധ വിമാനത്തിന്റെ അവശിഷ്ടം... എങ്ങനെ കേരളത്തിൽ?

സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്‍ ആയിരിക്കണം എന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശം. ഇക്കാര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ട് തവണയും അവസാന നിമിഷം നരേന്ദ്ര മോദി ബുള്ളറ്റ് പ്രൂഫ് സുരക്ഷയ്ക്ക് 'നോ' പറയുകയായിരുന്നു. എന്നാല്‍....

കടുത്ത ഭീഷണി

കടുത്ത ഭീഷണി

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നരേന്ദ്ര മോദിയുടെ ജീവന് കടുത്ത ഭീഷണിയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. അതുകൊണ്ട് സുരക്ഷാ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നാണ് ആവശ്യം.

മോദി കേള്‍ക്കുമോ?

മോദി കേള്‍ക്കുമോ?

പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിലും മോദിയ്ക്ക് ഭീഷണിയുണ്ടായിരുന്നു. ബുള്ളറ്റ് പ്രൂഫ് വേദിയില്‍ പ്രസംഗിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം മോദി അവസാനനിമിഷം തള്ളിക്കളഞ്ഞ് ലോകത്തെ ഞെട്ടിച്ചു. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ തന്നെ ആയിരുന്നു സംഭവിച്ചത്.

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം പ്രധാനമന്ത്രിമാരെല്ലാം ബുള്ളറ്റ് പ്രൂഫ് വേദിയില്‍ നിന്നാണ് സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍ മോദിയെത്തിയപ്പോള്‍ അത് മാറ്റുകയായിരുന്നു.

കാര്യം ഗുരുതരം

കാര്യം ഗുരുതരം

എല്ലാ തവണത്തേയും പോലെയല്ല ഇത്തവണത്തെ ഭീഷണികള്‍ എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. അതിന് വ്യക്തമായ കാരണവും ഉണ്ട്.

കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ പ്രശ്‌നം

കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുന്നത് കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതല്ല ഏജന്‍സികളെ ഏറെ ഭയപ്പെടുത്തുന്നത്.

നുഴഞ്ഞുകയറ്റക്കാരോ

നുഴഞ്ഞുകയറ്റക്കാരോ

അതിര്‍ത്തിയില്‍ നിന്ന് ഭീകരര്‍ രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ വേറേയും ഉണ്ട്.

ഐസിസ് പേടി

ഐസിസ് പേടി

രാജ്യത്ത് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായിക്കൊണ്ടിരിയ്ക്കുകയാണ് എന്നത് തന്നെയാണ് സുരക്ഷാ ഏജന്‍സികളെ ഏറെ ഭയപ്പെടുത്തുന്നത്. കേരളത്തില്‍ നിന്ന് 21 പേര്‍ ഐസിസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അല്‍ഖ്വായ്ദയും

അല്‍ഖ്വായ്ദയും

സൈന്യത്തിന് നേര്‍ക്കും പോലീസിന് നേര്‍ക്കും അല്‍ഖ്വായ്ദയും ആക്രമണം നടത്താന്‍ ഇടയുണ്ടെന്നാണ് രഹസ്യ വിവരം. ഐസിസും ഇത്തരം ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടത്രെ.

ഡ്രോണ്‍ ആക്രമണം

ഡ്രോണ്‍ ആക്രമണം

ഇത്തവണ ഡ്രോണ്‍ ആക്രമണത്തേയും സുരക്ഷാ ഏജന്‍സികള്‍ ഭയക്കുന്നുണ്ട്.

പാക് തീവ്രവാദികളും

പാക് തീവ്രവാദികളും

ലഷ്‌കറെ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ പാക് തീവ്രവാദ സംഘങ്ങളും ഇത്തവണ മോദിയെ ലക്ഷ്യമിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

English summary
The security agencies have advised that Prime Minister Narendra Modi address the nation from within a bulletproof enclosure at Red Fort this Independence Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X