കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഈ സംസ്ഥാനം സന്ദര്‍ശിക്കരുത്: പണി കിട്ടും

  • By Siniya
Google Oneindia Malayalam News

ഹരിയാന: ഇന്ത്യയില്‍ എന്നും ബീഫ് ഒരു വിഷയം തന്നെയായിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ നിരോധിക്കുന്നു. ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എന്നാലും തീരുന്നില്ല ബീഫ് വിഷയം. എന്നാല്‍ ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയാത്തവര്‍ക്ക് ഹരിയാന സന്ദലര്‍ശിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജി പറഞ്ഞു.

ബീഫ് കഴിക്കണമെന്നുള്ള ചില വിദേശികള്‍ ഹരിയാന സന്ദര്‍ശിക്കാറില്ല. അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യാത്തവര്‍ ഹരിയാന സന്ദര്‍ശിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വിദേശികള്‍ക്കു വേണ്ടി ബീഫ് നിരോധനത്തില്‍ മാറ്റം വരുത്തുമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.

beef-

വിദേശികള്‍ക്കു വേണ്ടി ബീഫിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യില്ലെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതേ സമയം പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് വിജി നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഹരിയാനയില്‍ ഗോവധ നിരോധന ബില്‍ നിയമസഭ പാസാക്കിയത്. നവംബറില്‍ ബില്‍ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി മാറി. പശുവിനെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ഇത്തരം കുറ്റത്തിന് മൂന്നു വര്‍ഷം തടവുമാണ് ശിക്ഷയായി ലഭിക്കുക.

English summary
Those Who Can't Live Without Beef Mustn't Visit Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X