കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍വിക്ക് നാടിന്റെ പ്രണാമം, ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

  • By Siniya
Google Oneindia Malayalam News

തിരുവന്തപുരം; അന്തരിച്ച കവി ഒഎന്‍ വി കുറിപ്പിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ എത്തി. തിരുവനന്തപുരത്തെ വഴുതക്കാട്ടെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ടോടെ അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചത്. എന്നാല്‍ ആ സമയം മുതല്‍ ആയിരങ്ങളാണ് ഒ എന്‍ വിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.

ഇന്ന് രാവിലെ 11 മണിയോടെ കവിയുടെ ഭൗതിക ശരീരം തിരുവനന്തപുരം വിജെടി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചു. മലയാള ഭാഷയെ ക്ലാസിക്കള്‍ പദവിലേക്ക് ഉയര്‍ത്താനുള്ള ഒട്ടേറെ സമ്മേളനങ്ങള്‍ ഈ ഹാളില്ർ ഒഎന്‍ വിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. അദ്ദേഹത്തിന്ർറെ ഭൌതിക ശരീരം ഇവിടെ തന്നെയാണ് പൊതുദർശനത്തിന് വച്ചതും.

പനിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഒ.എന്‍.വിയെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം.

പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കലാ സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വിജെടി ഹാളില്‍ എത്തിയിരുന്നു. ഇതു കൂടാതെ മലയാളത്തിന്റെ വലിയ നഷ്ടമെന്ന് പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സമയം മാറ്റി

സമയം മാറ്റി

വിജെടി ഹാളില്‍ ഉച്ചയ്ക്ക് മുന്നു മണിവരെ പൊതുദര്‍ശനം തീരുമാനിച്ചതെങ്കിലും കവിയുടെ ഭൗതിക ശരീരം കാണാന്‍ ജനപ്രവാഹമാണ്. ഇതിനാല്‍ സമയം നീട്ടി നല്‍കിയേക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്ദീരവരത്തില്‍

ഇന്ദീരവരത്തില്‍

വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വഴുതക്കാട് ടാഗോര്‍ നഗറിലെ വസതിയായ ഇന്ദീരവരത്തില്‍ കവിയുടെ ഭൗതിക ശരീരം എത്തിക്കും.

ശവസംസ്‌കാരം തിങ്കളാഴ്ച

ശവസംസ്‌കാരം തിങ്കളാഴ്ച

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച പത്തുമണിക്ക് ശാന്തികവാടം ശ്മാനത്തില്‍ സംസ്‌കാരം. ഒഎന്‍ വി തന്നെയാണ് ശാന്തികവാടം എന്നു പേരു നല്‍കിയത്.

ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍

ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍

ആയിരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വിജെടി ഹാളില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍, നടി മഞ്ജു വാര്യര്‍ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു.

പരിപാടി വെട്ടിച്ചുരുക്കി

പരിപാടി വെട്ടിച്ചുരുക്കി

ഒഎന്‍ വിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരളാ നിയമസഭയുടെ നാളത്തെ പരിപാടികള്‍ വെട്ടിച്ചുരുക്കി. രാവിലെ 11.30 ന് സമ്മേളിക്കുന്ന സഭ കവിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിരിയും. മറ്റു കാര്യപരിപാടികള്‍ ഉണ്ടാവില്ല.

കോളേജുകള്‍ക്ക് അവധി

കോളേജുകള്‍ക്ക് അവധി

ഒഎന്‍വിയുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍ പരീക്ഷകള്‍ക്ക മാറ്റമില്ല.

English summary
thousands pays homage to poet ONV Kurup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X