കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിയായ അമ്മയോടൊപ്പം മക്കള്‍ക്കും ജയില്‍ വാസം

  • By Mithra Nair
Google Oneindia Malayalam News

സൂററ്റ്: 24കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ യുവതിക്കൊപ്പം ഇവരുടെ കുട്ടികളെയും ജയിലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത തന്റെ കുട്ടികളെ നോക്കാന്‍ ജയിലിന് പുറത്ത് ആരുമില്ലെന്ന യുവതിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി നടപടി. ഒമ്പതും ഏഴും മൂന്നും പ്രായമുള്ള ആണ്‍കുട്ടികളാണ് യുവതിക്കൊപ്പം ഗുജറാത്തിലെ ലാജ്പൂര്‍സെന്‍ട്രല്‍ ജയിലില്‍ കഴിയാന്‍ കോടതി ഉത്തരവിട്ടത്.

-jailinmates.

തന്റെ മക്കളെ സംരക്ഷിക്കണമെന്ന അപേക്ഷയുമായി അന്‍ഷു എന്ന യുവതിയാണ് കോടതിയോട് സമീപിച്ചത്. ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി ഇത്തരമൊരു ഉത്തരവിട്ടത്. അന്‍ഷുവിന്റെ ഭര്‍ത്താവ് ബബ്ലുവും ഇതേ കേസില്‍ കോടതി നടപടി നേരിടുകയാണ്. യുവതിക്കും ഭര്‍ത്താവിനുമൊപ്പം ജോലിനോക്കുന്ന 24കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. അന്‍ഷുവിന്റെ ഭര്‍ത്താവും മറ്റ് രണ്ടുപേരുമാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്‍ഷുവിനെയും അറസ്റ്റ് ചെയ്തു. പീഡനത്തിന് മുമ്പ് യുവതിക്ക് കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതിനാണ് അന്‍ഷുവിനെ അറസ്റ്റ് ചെയ്തത്.

English summary
Three minor boys have been forced to live in the prison with their mother who is accused in a gang rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X