കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസാദത്തില്‍ വിഷം, മൂന്നു മരണം, 530 പേര്‍ ആശുപത്രിയില്‍

Google Oneindia Malayalam News

ഗുവാഹത്തി: മതപരമായ ചടങ്ങിനിടെ വിതരണം ചെയ്ത പ്രസാദത്തിലൂടെ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു പേര്‍ മരിച്ചു. അസമിലെ ബാര്‍പെട്ടയിലാണ് സംഭവം. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഏറ്റവും ചുരുങ്ങിയത് 530 പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രണ്ടു സ്ത്രീകളും പത്തുവയസ്സുള്ള ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. പുരബി ദാസ്(24(), ഭാനു ദാസ്(45), അനാമികാ ദാസ്(10) എന്നിവരാണ് മരണമടഞ്ഞതെന്ന് ജില്ല അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിഷബാധയേറ്റവരെ ബാര്‍പെട്ട മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Assam Food Poision

മാനസ പൂജയുടെ ഭാഗമായി വെള്ളക്കടല കൊണ്ടുള്ള പ്രസാദം വിതരണം ചെയ്തിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയില്‍ കടല, പരിപ്പ് വര്‍ഗ്ഗങ്ങളുടെ വില്‍പ്പന താത്കാലികമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് മജിസ്‌ട്രേട്ട് തല അന്വേഷണം പ്രഖ്യാപിച്ചു. എന്താണ് മരണകാരണമെന്നത് ഫോറന്‍സിക് ലാബിലെ പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ വ്യക്തമാകൂവെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്നു പേരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിനു കാരണമെന്നാണ് ഇവരുടെ വാദം.

English summary
Three persons have died and around 530 people affected by food poisoning in Assam's Barpeta district after consuming 'prasad' at a religious event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X