കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തെറ്റുകള്‍ ശശികലയെ മുഖ്യമന്ത്രി പദത്തില്‍ എത്തിക്കില്ല!!!ചരിത്രം പറയുന്നത് ചിന്നമ്മയുടെ കാലുമാറ്റം

Google Oneindia Malayalam News

ചെന്നൈ: ജയലളിതയ്‌ക്കെതിരെ കരുനീക്കിയ മന്നാര്‍ഗുഡി മാഫിയയെയും ശശികലയെയും ഭര്‍ത്താവിനെയും പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയ ജയലളിതയുടെ നീക്കം തമിഴ് രാഷ്ട്രീയത്തില്‍ മാഞ്ഞുപോകാത്ത ഏടാണ്. ശശികലയ്ക്ക് ജയലളിതയിലുള്ള സ്വാധീനം ഉപയോഗിച്ച് തമിഴ്‌നാട് സര്‍ക്കാരില്‍ മന്നാര്‍ഗുഡി മാഫിയയെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനേറ്റ കനത്ത ആഘാതമായിരുന്നു പോയസ് ഗാര്‍ഡന്റെ വാതില്‍ ജയലളിത ഇവര്‍ക്ക് മുമ്പില്‍ കൊട്ടിയടച്ചത്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് മാറ്റം വരുത്തിയ മന്നാര്‍ഗുഡി മാഫിയയുടെ സാന്നിധ്യം എഐഎഡിഎംകെയുടെ ഒരു വിഭാഗത്തെയും ഭയപ്പെടുത്തിയിരുന്നു. ജയലളിതയുടെ നിര്യാണത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്‌ക്കെത്തിയ ചിന്നമ്മ കണ്ണുവച്ചത് മുഖ്യമന്ത്രിക്കസേരയിലാണ് എന്നാല്‍ ദിവസേന പിന്തുണ ശോഷിച്ചുവരികയും സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കാതിരിയ്ക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തില്‍ ശശികലയ്ക്ക് രാഷ്ട്രീയ ജീവിതത്തില്‍ പിണഞ്ഞ തെറ്റുകളാണ് ചര്‍ച്ചയാവുന്നത്.

ജയലളിതയുടെ വാക്ക് തള്ളി ചിന്നമ്മ

ജയലളിതയുടെ വാക്ക് തള്ളി ചിന്നമ്മ

2011ല്‍ ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയ മന്നാര്‍ഗുഡി കുടുംബത്തേയും ഭര്‍ത്താവ് നടരാജനെയും ഡിസംബര്‍ ആറിന് രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ജയലളിതയുടെ മൃതദേഹത്തിന് സമീപത്ത് നില്‍ക്കാന്‍ അനുവദിച്ചു. മന്നാര്‍ഗുഡി കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തുകയില്ല എന്ന ഒറ്റ വാക്കിന്മേലാണ് ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശികലയ്ക്ക് പാര്‍ട്ടിയിലേക്ക് വീണ്ടും പ്രവേശനം നല്‍കിയത്. എന്നാല്‍ ജയലളിത മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശശികല അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റിച്ചു. ഇതായിരുന്നു രാഷ്ട്രീയ ജീവിതത്തില്‍ ശശികലയ്ക്ക് പിണഞ്ഞ ഒരു തെറ്റ്.

പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ്

പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ്

പുരൈട്ചി തലൈവിയുടെ നിര്യാണത്തോടെ ജയലളിതയ്ക്ക് നല്‍കിയ വാക്ക് തെറ്റിച്ച് മന്നാര്‍ഗുഡി കുടുംബത്തെയും ഭര്‍ത്താവ് നടരാജനെയും ജയലളിതയുടെ മൃതദേഹത്തിന് സമീപത്ത് നില്‍ക്കാന്‍ അനുവദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും അണികളും ശശികലയുടെ നീക്കം ശ്രദ്ധിക്കാതിരുന്നില്ല. ശശികല ജയലളിതയുടെ പൈതൃകത്തില്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവായിരുന്നു ഇത്.

മുതലക്കണ്ണീരൊഴുക്കിയാല്‍ അധികാരം!!

മുതലക്കണ്ണീരൊഴുക്കിയാല്‍ അധികാരം!!

നിലവിലെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ തള്ളി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിന് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ശശികലയുടെ നീക്കം മോശം സന്ദേശമാണ് നല്‍കുന്നത്. ഇതാണ് ശശികലയ്ക്ക് പിണഞ്ഞ രണ്ടാമത്തെ അബദ്ധം.

മുഖ്യമന്ത്രി പദത്തിന് ഒപിഎസ് യോഗ്യന്‍

മുഖ്യമന്ത്രി പദത്തിന് ഒപിഎസ് യോഗ്യന്‍

വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍, ആന്ധ്രയില്‍ നിന്ന് വെള്ളം ലഭിയ്ക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍, ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സ് എന്നിവയാണ് സ്വതവേ ശാന്തനായിക്കഴിഞ്ഞിരുന്ന ഒപിഎസിന് ജനപിന്തുണ വര്‍ധിക്കുന്നതിനുള്ള കാരണം. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി മാത്രമായി ശശികല തുടരുന്നതാണ് തമിഴ് ജനതയും ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ തിരക്കിട്ടുള്ള നീക്കങ്ങളെല്ലാം ജനഹിതത്തിനെതിരാണ്.

ബിജെപിയ്ക്ക് പഥ്യമില്ല

ബിജെപിയ്ക്ക് പഥ്യമില്ല

ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നതില്‍ ബിജെപിയ്ക്ക് പഥ്യമില്ല. കേന്ദ്രത്തിന്റെ നിര്‍ദേശാനുസരണമാണ് ഗവര്‍ണര്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതെന്ന ആരോപണം നേരത്തെ തന്നെ ശശികല ഉന്നയിച്ചിരുന്നു. ഇതില്‍ പനീര്‍ശെല്‍വത്തിന് കേന്ദ്രത്തിന്റെയും ബിജെപിയുടേയും പിന്തുണയെന്നും പരോക്ഷമായി പറഞ്ഞുവച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി രാംമോഹന റാവുവിന്റെ വീട്ടിലും ഓഫീസിലുമായി നടന്ന റെയ്ഡുകള്‍ ശശികല ക്യാമ്പ് അധികാരത്തിലെത്തുന്നതിനെ ബിജെപി നിശിതമായി എതിര്‍ക്കുന്നു എന്നുതന്നെയാണ്. വ്യാഴാഴ്ച തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായ സംഭവങ്ങളും ശശികലയ്ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. ഇതാണ് ശശികലയ്ക്ക് ഒഴിവാക്കാമായിരുന്ന മൂന്നാമത്തെ അബദ്ധം.

മന്നാര്‍ഗുഡി മാഫിയ വീണ്ടും രംഗത്തേയ്ക്ക് !!

മന്നാര്‍ഗുഡി മാഫിയ വീണ്ടും രംഗത്തേയ്ക്ക് !!

ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടയിലേയ്ക്ക് മന്നാര്‍ഗുഡി മാഫിയയ്ക്ക് സ്വാഗതമോതിയ ശശികലയുടെ നീക്കം മുഖ്യമന്ത്രി പദത്തിലെത്തുന്നതോടെ ഏറെ നിര്‍ണായകമാവും. മന്നാര്‍ഗുഡി മാഫിയ അധികാരം കയ്യാളുന്നതും തമിഴ്‌നാട്ടില്‍ അനിശ്ചിതത്വത്തിന് വഴിവെയ്ക്കും.

English summary
Three Political Mistakes That Have Proven Costly For Sasikala. These are the three mistakes of Sasikala's life in the last 70 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X