കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കകള്‍ക്ക് വിരാമം!തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി;ഗുണ്ടും ഓലപ്പടക്കവും പൊട്ടിക്കാമെന്ന്...

വെടിക്കെട്ടിന് അനുമതി നല്‍കിയെങ്കിലും കര്‍ശന ഉപാധികളാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം മുന്നോട്ട് വെച്ചിരിക്കുന്നത്.

Google Oneindia Malayalam News

ദില്ലി: ദിവസങ്ങള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രം അനുമതി നല്‍കി. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്താന്‍ ഉപാധികളോടെയാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയിരിക്കുന്നത്. ഡൈനാമൈറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിര്‍ദേശം.

വെടിക്കെട്ടിന് അനുമതി നല്‍കിയെങ്കിലും കര്‍ശന ഉപാധികളാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം മുന്നോട്ട് വെച്ചിരിക്കുന്നത്. പൊട്ടാസ്യം ക്ലോറൈഡ്, ഡൈനാമൈറ്റ് എന്നിവ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. 6.8 ഇഞ്ച് വ്യാസത്തിലുള്ള ഗുണ്ട് മാത്രമേ ഉപയോഗിക്കാവു, കുഴിമിന്നലിന് നാല് ഇഞ്ച് വ്യാസവും, അമിട്ടിന് ആറ് ഇഞ്ച് വ്യാസവും മാത്രമേ അനുവദിക്കുകയുള്ളുവെന്നും കേന്ദ്രസംഘം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞകാലങ്ങളില്‍ നടന്നത്...

കഴിഞ്ഞകാലങ്ങളില്‍ നടന്നത്...

വെടിക്കെട്ടിന്റെ ശബ്ദം കുറച്ച് ഭംഗിയായി അവതരിപ്പിക്കാനാണ് ഉപാധികള്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വലിയ അളവിലുള്ള ഗുണ്ടുകളും അമിട്ടുകളും ഉപയോഗിച്ചിരുന്നതായി കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം കണ്ടെത്തിയിരുന്നു. അതിനാല്‍ ഇത്തവണ ഡൈനാമൈറ്റ് പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ട്.

നിശ്ചിത അളവിലുള്ള ഗുണ്ടും...

നിശ്ചിത അളവിലുള്ള ഗുണ്ടും...

ഓലപ്പടക്കം പൊട്ടിക്കാന്‍ കേന്ദ്ര എക്‌സപ്ലോസീവ് വിഭാഗം അനുമതി നല്‍കിയിട്ടുണ്ട്. നിശ്ചിത അളവ് വ്യാസത്തിലുള്ള ഗുണ്ടുകളും അമിട്ടുകളും ഉപയോഗിക്കാനും എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയിട്ടുണ്ട്.

സാമ്പിള്‍ വെടിക്കെട്ടും നിരീക്ഷിക്കും...

സാമ്പിള്‍ വെടിക്കെട്ടും നിരീക്ഷിക്കും...

വെടിക്കെട്ടിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനും, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുമായി കേന്ദ്ര സംഘം ചൊവ്വാഴ്ച തൃശൂരിലെത്തും. ബുധനാഴ്ച നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടും ശനിയാഴ്ചയിലെ പ്രധാന വെടിക്കെട്ടും കേന്ദ്രസംഘത്തിന്റെ നിരീക്ഷണത്തിലാകും നടക്കുക.

കോടിക്കണക്കിന് രൂപ....

കോടിക്കണക്കിന് രൂപ....

കോടിക്കണക്കിന് രൂപ ചെലവിട്ട് അത്യാധുനിക രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങളും സംവിധാനങ്ങളുമാണ് തൃശൂരില്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ കനത്ത നിരീക്ഷണത്തിലാകും ഇത്തവണ സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും നടക്കുക.

English summary
central explosive department granted permission for thrissur pooram fireworks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X