കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22കാരിയെ കടുവ പിടിച്ചു, പാതി തിന്ന് മൃതദേഹം ഉപേക്ഷിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ കന്‍ഹ നാഷണല്‍ പാര്‍ക്കില്‍ 22 കാരിയെ കടുവ പിടിച്ചു. വിറകു വെട്ടാന്‍ വേണ്ടി നാഷണല്‍ പാര്‍ക്കിനരികിലെത്തിയ യുവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. യുവതിയെ കൊന്ന് പാതി തിന്ന ശേഷം കടുവ മൃതദേഹം ഉപേക്ഷിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് മധ്യപ്രദേശില്‍ കടുവയുടെ ആക്രമണം ഉണ്ടാകുന്നത്

ഭോപ്പാലില്‍ നിന്നും 500 കിലോമീറ്റര്‍ ദൂരത്താണ് സംഭവം ഉണ്ടായത്. മാജിപ്പൂര്‍ ഗ്രാമത്തിലെ രമ ഭായി എന്ന യുവതിയാണ് ശനിയാഴ്ച കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശനിയാഴ്ച തന്നെ മൃതദേഹം സംസ്‌കരിച്ചു. കന്‍ഹ നാഷണല്‍ പാര്‍ക്കിന് സമീപത്ത് സര്‍ഹി റേഞ്ചിലാണ് ഇവര്‍ താമസിച്ചിരുന്നത്.

madhya-pradesh

മധ്യപ്രദേശിലെ ബന്ധവ്ഗഡ് കാഴ്ചബംഗ്ലാവില്‍ അമോഷ് ലക്ര എന്ന അധ്യാപകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കന്‍ഹയില്‍ യുവതിയെ കൊന്നത് ഈ കടുവയല്ല എന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. രണ്ട് സ്ഥലങ്ങളും തമ്മില്‍ 300 കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 1.5 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മാണ്ഡ്‌ല, ബലാഘട്ട് ജില്ലകളിലായി 940 ഏക്കറിലധികം സ്ഥലത്ത് പരന്നുകിടക്കുന്ന കൂറ്റന്‍ പാര്‍ക്കാണ് കന്‍ഹ ദേശീയോദ്യാനം.

കൂട് വിട്ട കടുവയെ ആനകളുടെ സഹായത്തോടെ വനപാലകര്‍ കന്‍ഹ നാഷണല്‍ പാര്‍ക്കില്‍ തിരിച്ചെത്തിച്ചതായി ഫീല്‍ഡ് ഡയറക്ടര്‍ കെ എസ് ചൗഹാന്‍ പറഞ്ഞു. ഇത് യാദൃശ്ചികമായി സംഭവിച്ച ദുരന്തമാണ്. കടുവയെ നരഭോജിക്കടുവയായി മുദ്രകുത്താന്‍ പറ്റില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

English summary
A tiger killed a 22-year-old woman while she was collecting firewood in a jungle bordering Kanha National Park, Madhya Pradesh. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X