കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതൃമാറ്റം അനിവാര്യം; സോണിയ മാറി നില്‍ക്കണമെന്ന് അമരിന്ദര്‍ സിങ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്. സോണിയ ഗാന്ധി മാറി നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേതൃത്വത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടു വരണമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയം നേരിട്ട സാഹചര്യത്തിലാണ് അമരീന്ദര്‍ സിങിന്റെ പ്രതികരണം. അസം, കേരളം നിയമസഭ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായിരുന്നു.

Soniya Gandhi

സോണിയാ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ തലമുറയില്‍ പെട്ടവര്‍ ഉയര്‍ന്നു വരേണ്ട സമയമാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സോണിയാ ഗാന്ധി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വേണ്ടി മാറി നില്‍ക്കാന്‍ സോണിയ തയ്യാറായാല്‍ അത് ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാകുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം പ്രിയങ്ക ഗാന്ധിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. ദിഗ് വിജയ് സിങും സത്യവ്രത് ചതുര്‍വേദിയും നേതൃമാറ്റം സൂചിപ്പിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവന നടത്തിയിരുന്നു.

English summary
There has been a growing chorus for a drastic change and overhaul in the Congress following a string of electoral defeats. A few senior leaders have spoken out that the party must change if it has to remain a credible political force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X