കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് ശരിക്കും സംഭവിച്ചതെന്തെന്ന് ഗവര്‍ണര്‍ പറയും,ഔദ്യോഗികമായി!! കേട്ടതൊന്നുമല്ല സത്യം?

തമിഴ്നാട് പ്രശ്നത്തില്‍ ഔദ്യോഗിക വെളിപ്പെടുത്തലുമായി ഗവര്‍ണറുടെ ബുക്ക് ലെറ്റ്.

  • By Gowthamy
Google Oneindia Malayalam News

ഹൈദരാബാദ്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പലതും പ്രചരിക്കുന്നുണ്ട്. പല സംശയങ്ങളും ചെന്നു നില്‍ക്കുന്നത് തോഴി ശസികലയിലേക്കുമാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗികമായി പറയാന്‍ അധികാരപ്പെട്ടവര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. നിലവില്‍ തമിഴ്‌നാട് രാഷ്ട്രീയം വിശ്വാസവോട്ടെടുപ്പും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിലുമാണ്.

Read also: സ്ത്രീകളോട് പെരുമാറാന്‍ അറിയില്ല, ഇത്തരക്കാരെ തൂക്കിക്കൊല്ലാത്തതെന്താണെന്ന് കാളിദാസ് ജയറാം

അതേസമയം ഗുരുതരാവസ്ഥയില്‍ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയതു മുതല്‍ ഇ. പളനി സ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ക്ഷണിച്ചതു വരെയുള്ള കാര്യങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തലിന് തയ്യാറാവുകയാണ് ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബുക്ക് ലെറ്റ് പുറത്തിറക്കാനാണ് ഗവര്‍ണറുടെ തീരുമാനം.

 രാജ്ഭവന്‍ റെക്കോര്‍ഡിലേത്

രാജ്ഭവന്‍ റെക്കോര്‍ഡിലേത്

ജയലളിതയെ സെപ്തംബര്‍ 23ന് ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ഫെബ്രുവരി 16ന് ഇ പളനി സ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ഗവര്‍ണര്‍ ക്ഷണിച്ചത് വരെയുള്ള സംഭവങ്ങളുടെ ഔദ്യോഗിക വെളിപ്പെടുത്തലാകും ഗവര്‍ണറുടെ ബുക്ക്‌ലെറ്റില്‍ ഉണ്ടാവുക. രാജ് ഭവന്‍ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയ യാഥാര്‍ഥ്യങ്ങളാണ് ഗവര്‍ണര്‍ വെളിപ്പെടുത്താന്‍ ഒരുങ്ങുന്നത്.

 അഭ്യൂഹങ്ങള്‍ക്ക് വിരാമം

അഭ്യൂഹങ്ങള്‍ക്ക് വിരാമം

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, വകുപ്പ് മാറ്റം, പനീര്‍ശെല്‍വത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന മന്ത്രിസഭ യോഗങ്ങള്‍, ജയലളിതയുടെ മരണം, പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്, പനീര്‍ശെല്‍വത്തിന്റെ രാജി, ശശികല എഐഎഡിഎംകെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്, സര്‍ക്കാര്‍ ഉണ്ടാക്കാനുളള ശശികലയുടെ ആവശ്യം എന്നീകാര്യങ്ങളായിരിക്കും ബുക്ക്‌ലെറ്റില്‍ ഉണ്ടാവുക. ഇതുവരെ ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ ഇതോടെ അവസാനിക്കുമെന്നാണ് സൂചനകള്‍.

 സംശയങ്ങള്‍ക്ക് മറുപടി

സംശയങ്ങള്‍ക്ക് മറുപടി

തമിഴക രാഷ്ട്രീയത്തിലെ പ്രതിസന്ധികള്‍ക്കൊടുവില്‍ ഗവര്‍ണര്‍ പളനി സ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്ന സംഭവത്തോടെയാണ് ബുക്ക് ലെറ്റ് അവസാനിക്കുന്നതെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീംകോടതി വിധിയും ശശികലയുടെ ജയില്‍വാസവും ബുക്ക് ലെറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

 വ്യക്തത

വ്യക്തത

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ അഭ്യൂഹങ്ങളെ കുറിച്ചും ബുക്ക്‌ലെറ്റില്‍ പറയുന്നുണ്ട്. ജയലളിത മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഗവര്‍ണര്‍ ചെന്നൈയിലെത്തിയ സാഹചര്യങ്ങളെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. വാര്‍ത്തകള്‍ വന്നതിനു പിന്നാലെ അപ്പോളോ ആശുപത്രിയിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തു വിട്ടിരുന്നു.

 ഗവര്‍ണറുടെ ഇടപെടല്‍

ഗവര്‍ണറുടെ ഇടപെടല്‍

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ പളനി സ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതു വരെയുള്ള തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗവര്‍ണറും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കൌതിരായ സംശയങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബുക്ക് ലെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 ഭരണഘടനാ പ്രശ്‌നങ്ങള്‍

ഭരണഘടനാ പ്രശ്‌നങ്ങള്‍

ശശികലയെ സത്യപ്രതിജ്ഞ വൈകിപ്പിച്ചതില്‍ ഗവര്‍ണര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഭരണ ഘടന പ്രശ്‌നങ്ങള്‍ ബുക്ക് ലെറ്റില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന.

English summary
Governor Vidyasagar Rao will be releasing a booklet on the happenings in the state from the time J. Jayalalithaa was admitted in Apollo Hospital to when he invited Mr E. Palanisami to form the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X