കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ രാഷ്ട്രീയം മാറി;കമിതാക്കള്‍ ഹിന്ദുവും മുസ്ലീമും, സമ്മര്‍ദ്ദം സഹിക്കാനായില്ല.. ജീവനൊടുക്കി

പത്തൊമ്പത് വയസ്സുള്ള ഫിറോസ് അഹ്മദും പതിനെട്ടുകാരിയായ ഗുഞ്ചാ ശര്‍മ്മയുമാണ് ജീവനൊടുക്കിത്.

  • By Akshay
Google Oneindia Malayalam News

ഷഹജന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഹിന്ദു-മുസ്ലീം കമിതാക്കള്‍ നെറ്റിയില്‍
നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. പ്രണയബന്ധം കാരണം വീട്ടുകാര്‍ വേട്ടയാടപ്പെടുമോ എന്ന ഭയത്താലാണ് കമിതാക്കള്‍ ആത്മഹത്യ ചെയ്തത്. പത്തൊമ്പത് വയസ്സുള്ള ഫിറോസ് അഹ്മദും പതിനെട്ടുകാരിയായ ഗുഞ്ചാ ശര്‍മ്മയുമാണ് ജീവനൊടുക്കിത്.

ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിലും രണ്ട് പേര്‍ക്ക് ആശങ്ക ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായതിനാല്‍ കമിതാക്കള്‍ കടുത്ത മാനസിക സമര്‍ദ്ദത്തില്‍ ആയിരുന്നു.

 ആത്മഹത്യ

ആത്മഹത്യ

പരസ്പരം ആലിംഗനം ചെയ്ത ശേഷം അഹ്മദ് ഗുഞ്ചയുടെ നെറുകയില്‍ വെടിയുതിര്‍ക്കുക ആയിരുന്നു. തുടര്‍ന്ന് അഹ്മദ് സ്വന്തം നെറുകയിലേക്കും വെടിയുതിര്‍ത്തു.

 ദൃക്‌സാക്ഷികള്‍

ദൃക്‌സാക്ഷികള്‍

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് എല്ലാം കഴിഞ്ഞിരുന്നു. റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് കമിതാക്കള്‍ നിന്നിരുന്നത്. തുടര്‍ന്ന് അവര്‍ പരസ്പരം ആലിംഗനം ചെയ്തു. പിന്നെ കേട്ടത് വെടിയൊച്ചയാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 ബിജെപി

ബിജെപി

കമിതാക്കള്‍ക്ക് നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ പുതിയ രാഷ്ട്രീയ സാഹചര്യം കമിതാക്കളെ അലട്ടിയിരുന്നു.

 പോലീസ്

പോലീസ്

പോലീസ് എത്തി മൃതദേഹം പോസ്്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പക്ഷെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ കമിതാക്കളുടെ കുടുംബങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

English summary
For more than four months, Feroz Ahmed, 19, and Gunjha Sharma, 18, of Badagaon village in Powayan near here had been in a relationship. Over this time, they had come under increasing pressure from their respective families, who objected to the fact that they were from different religions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X