കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് ബിജെപിയിലേക്ക് ക്ഷണം?

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയിലേക്ക് ക്ഷണമോ. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദിയാണ് പരിഹാസ രൂപേണ കെജ്രിവാളിനെ പാര്‍ട്ടിയിലേക്ക് വിളിച്ചത്. റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ക്ഷണം കിട്ടിയില്ല എന്ന കെജ്രിവാളിന്റെ പരാതിക്ക് മറുപടിയായാണ് ബേദിയുടെ ഈ കളിയാക്കല്‍.

റിപ്പബ്ലിക് ദിന പരിപാടിക്ക് ക്ഷണം വേണം എന്നുണ്ടെങ്കില്‍ കെജ്രിവാള്‍ ബി ജെ പിയില്‍ ചേരട്ടെ എന്നാണ് ബേദി പറഞ്ഞത്. കൂടാതെ കെജ്രിവാളിനോട് കുറച്ച് കൂടി വളരാനും ബേദി ഉപദേശിക്കുന്നുണ്ട്. റിപ്പബ്ലിക് ദിന പരിപാടിക്ക് ക്ഷണിച്ചില്ല എന്ന് പറഞ്ഞ് കെജ്രിവാള്‍ കരഞ്ഞുനടക്കുകയാണ്. പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആളുകളെ ക്ഷണിക്കാന്‍ പറ്റൂ. ക്ഷണം ലഭിക്കുകയാണ് ചെയ്യുക, ചോദിച്ച് വാങ്ങലല്ല.

kiran-bedi-arvind

റിപ്പബ്ലിക് ദിന പരേഡ് മുന്‍നിരയില്‍ ഇരുന്നാണ് കിരണ്‍ ബേദി കണ്ടത്. തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദിയെ ഉയര്‍ത്തിക്കാട്ടി റിപ്പബ്ലിക് ദിനം ബി ജെ പി രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എന്നാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്. കിരണ്‍ ബേദിയുടെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും തിരഞ്ഞെടുപ്പ് റാലികളിലും ബേദിയുടെ പരാമര്‍ശം വിവാദമാക്കുകയാണ്.

അവസരവാദ രാഷ്ട്രീയമാണ് കിരണ്‍ ബേദി കളിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സഞ്ജയ് സിംഗ് വടക്കുകിഴക്കന്‍ ദില്ലിയിലെ മുസ്തഫാബാദിലെ റാലിയില്‍ പറഞ്ഞു. ദില്ലിയിലെ മുന്‍ മുഖ്യമന്ത്രിമാരായ ഷീല ദീക്ഷിതിനും അരവിന്ദ് കെജ്രിവാളിനും കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ക്ഷണം അയച്ചിരുന്നില്ല.

English summary
To get Republic Day invitation, let Arvind Kejriwal join BJP: Kiran Bedi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X