കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ കഴിഞ്ഞില്ല, പിഞ്ച് കുട്ടികളെ ക്രൂരമായി ആക്രമിച്ച് അമ്മ ജീവനൊടുക്കി

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ 28കാരിയായ അമ്മ രണ്ട് മക്കളെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് വയസും പത്ത് മാസവും പ്രായമുള്ള ആണ്‍കുട്ടികളെയാണ് അമ്മ കൊലപ്പെടുത്താന്‍ സ്രമിച്ചത്. ഇതില്‍ രണ്ട് വയസുകാരന്‍ മരിച്ചു. തെക്ക് കിഴക്കന്‍ ദില്ലിയിലെ ചാവ്‌ലയിലാണ് സംഭവം.

രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ചു കത്തികൊണ്ട് കുത്തിയും മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു. പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഉയരത്തില്‍ നിന്നും താഴേയ്ക്ക് എറിയുകയും ചെയ്തു. തുടര്‍ന്ന് യുവതി ഫാനില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍കേട്ട് അയല്‍ക്കാര്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിപ്പിയ്ക്കുകയായിരുന്നു.

Crime

ശേഷമാണ് മൂന്ന് പേരയും ആശുപത്രിയിലെത്തിയ്ക്കുന്നത്. അപ്പോഴേയ്ക്കും യുവതി മരിച്ചു. ഗുരുതരവാസ്ഥയിലായിരുന്ന രണ്ട് വയസുകാരന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പത്ത് മാസം പ്രായമുള്ള കുട്ടിയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറേറിട്ടുണ്ട്. ഒഡീഷക്കാരാണ് യുവതിയും ഭര്‍ത്താവും.

ഇവരുടെ എട്ട് വയസ് പ്രായമുള്ള മൂത്ത കുട്ടി യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പക്ഷേ ആറ് മാസത്തോളമായി യുവതി സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.

English summary
A two-year-old boy who was allegedly strangled and attacked with a sharp object by his mother on Friday in southwest Delhi's Chhawla, on Saturday succumbed to his injuries, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X