കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട ദുജാന ഉദ്ധംപൂര്‍, പാംപോര്‍ ആക്രമണ​ങ്ങളുടെ സൂത്രധാരന്‍: ആയുധ മോഷണത്തിലും വൈദഗ്ദ്യം!!

പുല്‍വാമ ജില്ലയിലെ ഹക്രിപ്പോരയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടലിലാണ് ദുജാനയെ വധിച്ചത്

Google Oneindia Malayalam News

ശ്രീനഗര്‍: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍-ഇ-ത്വയ്ബ ഡിവിഷണല്‍ കമാന്‍ഡര്‍ അബു ദുജാന ആയുധമോഷണത്തില്‍ വൈദഗ്ദ്യമുള്ളയാളെന്ന് വെളിപ്പെടുത്തല്‍. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈന്യം പാക് പൗരനായ അബു ദുജാനയെ വധിച്ചത്. അബു ദുജാനയ്ക്ക് പുറമേ മറ്റ് രണ്ട് ഭീകരരും സൈന്യത്തിന്‍റെ വലയിലായിരുന്നു. ഈ ആഴ്ച രണ്ട് തവണയാണ് ദുജാന സൈന്യത്തിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയത്. പോലീസില്‍ നിന്നും സുരക്ഷാസേനയില്‍ നിന്നും ആയുധങ്ങള്‍ മോഷ്ടിക്കുന്നതിലും ദുജാന വിദഗ്ദനായിരുന്നു.

ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹക്രിപ്പോരയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസിന്‍റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, 182 ബറ്റാലിയന്‍, സിആര്‍പിഎഫ്, 55 രാഷ്ട്രീയ റൈഫിള്‍സ് തുടങ്ങിയ സേനകള്‍ സ്ഥലത്തെത്തിയാണ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന കെട്ടിടം വളഞ്ഞത്. മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ജനവാസ മേഖലയിലെ കെട്ടിടം തകര്‍ത്താണ് സൈന്യം ഭീകരരെ വധിച്ചത്.

 പാകിസ്താനി പൗരന്‍

പാകിസ്താനി പൗരന്‍

ഹാഫിസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബു ദുജാന പാകിസ്താന്‍ സ്വദേശിയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തേടുന്നവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഇയാള്‍ ഇതിനു മുന്‍പ് അഞ്ചു തവണ സുരക്ഷാ സേനയുടെ വലയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

വഴുതിപ്പോയത് പല തവണ

വഴുതിപ്പോയത് പല തവണ

മെയ് മാസത്തില്‍ പുല്‍വാമയില്‍ ഒളിച്ചിരുന്ന ദുജാന ഉള്‍പ്പെടെയുള്ള മൂന്ന് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വളഞ്ഞിരുന്നുവെങ്കിലും സേനയ്ക്കെതിരെ കല്ലേറുമായി രംഗത്തെത്തിയ കശ്മീരി യുവാക്കളുടെ സഹായത്തോടെ ഇവര്‍ സൈന്യത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മാര്‍ച്ച് മാസത്തില്‍ മറ്റ് നാല് ഭീകരരര്‍ക്കൊപ്പം ദുജാന രക്ഷപ്പെട്ടിരുന്നു. ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശത്തുനിന്ന് പ്രദേശവാസികളാണ് സേനയുടെ ശ്രദ്ധ തിരിച്ചത്.

കശ്മീരിലെ ഭീകരാക്രമണം

കശ്മീരിലെ ഭീകരാക്രമണം

ജമ്മു കശ്മീരിലെ ഉദ്ധംപൂര്‍, പാംപോര്‍ തുടങ്ങിയ ഭീകരാക്രമകണങ്ങളുടെ സൂത്രധാരനായ ദുജാന കശ്മീരിലെ പുല്‍വാമ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ദക്ഷിണ കശ്മീരില്‍ സൈന്യത്തിനെതിരെയുള്ള പ്രതിഷേധ പ്രകടന റാലികളില്‍ ഇയാള്‍ പലപ്പോഴും പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു. 2016 ജൂലൈയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണാനന്തര ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തലയ്ക്ക് 15 ലക്ഷം വിലയിട്ടു

തലയ്ക്ക് 15 ലക്ഷം വിലയിട്ടു

എ++ കാറ്റഗറിയില്‍പ്പെടുന്ന ഭീകരനായ അബു ദുജാനയുടെ തലയ്ക്ക് കശ്മീര്‍ പോലീസ് 15 ലക്ഷം വിലയിട്ടിരുന്നു. ജമ്മു കശ്മീരിലും കശ്മീര്‍ താഴ് വരയിലും സുരക്ഷാ സേനയുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടേയും പാമ്പോര്‍, ഉദ്ധംപൂര്‍ ഭീകരാക്രമണങ്ങളുടേയും സൂത്രധാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളു

അമര്‍നാഥ് ആക്രമണത്തിന് പിന്നില്‍!!

അമര്‍നാഥ് ആക്രമണത്തിന് പിന്നില്‍!!

ജമ്മു കശ്മീരില്‍ അമര്‍നാഥ് യാത്രക്കാര്‍ സഞ്ചരിച്ച വാഹനവ്യൂഹങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ അബു ഇസ്മായിലുമായി ദുജാന ശത്രുതയിലായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുജാനയെ മറികടന്ന് ഡിവിഷണല്‍ കമാന്‍ഡര്‍ സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് അബു ഇസ്മായില്‍ തീര്‍ത്ഥാടകരുടെ വാഹന വ്യൂഹം ആക്രമിച്ചതെന്നാണ് വിവരം. പത്തോളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൈന്യം വളഞ്ഞു

സൈന്യം വളഞ്ഞു

ഒരു സഹായിക്കൊപ്പം ചൊവ്വാഴ്ച അബു ദുജാന ഒളിഞ്ഞിരുന്ന കെട്ടിടം വളഞ്ഞ സുരക്ഷാസേന ഏറ്റുമുട്ടലിലാണ് ദുജാനയെ വധിച്ചത്. പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. ദുജാന കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയിരുന്നുവെന്നാണ് സൈന്യം നല്‍കുന്ന വിവരം. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് ഏ​റ്റുമുട്ടല്‍ അവസാനിച്ചത്.

സൈന്യത്തിന്‍റെ ഹിറ്റ് ലിസ്റ്റില്‍!!

സൈന്യത്തിന്‍റെ ഹിറ്റ് ലിസ്റ്റില്‍!!

ജമ്മുകശ്മീരിലെ പുല്‍വാമ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 27കാരനായ ദുജാന വടക്കന്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരനാണ്. കശ്മീരില്‍ സജീവസാന്നിധ്യമുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ ത്വയ്ബ തുടങ്ങിയ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരരുടേതായി സൈന്യം തയ്യാറാക്കിയ ഭീകരരുടെ പട്ടികയിലും ദുജാന ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരം 102 പേരെയാണ് സുരക്ഷാസേന ഇതിനകം കൊന്നൊടുക്കിയിട്ടുള്ളത്.

വിദേശ ഭീകരരിലും ദുജാന

വിദേശ ഭീകരരിലും ദുജാന

ഏറ്റവുമധികം കാലം ഇന്ത്യയില്‍ കഴിഞ്ഞ 12 ഭീകരരുടെ പട്ടികയില്‍പ്പെട്ടയാളാണ് ദുജാനയെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദക്ഷിണ കശ്മീരില്‍ നടത്തിയ വന്‍ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ കൂടിയാണ് ഇയാള്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയ്ക്കും സബ്സര്‍ ഭട്ടിനും ശേഷം കശ്മീരില്‍ കൊല്ലപ്പെടുന്ന മുതിര്‍ന്ന ഭീതകരനേതാവ് കൂടിയാണ് ദുജാന.

17ാം വയസ്സില്‍ ഇന്ത്യയില്‍

17ാം വയസ്സില്‍ ഇന്ത്യയില്‍

17ാമത്തെ വയസ്സിലാണ് പത്ത് കൊല്ലമായി ലഷ്കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന ദുജാന ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. പാക് അധീന കശ്മീരിലെ ജില്‍ജിത്ത് ബാള്‍ട്ടിസ്താന്‍ സ്വദേശിയായ ഇയാള്‍ 2010ലാണ് ആദ്യം ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറുന്നത്.

 സംയുക്ത ദൗത്യം

സംയുക്ത ദൗത്യം

ജമ്മു കശ്മീര്‍ പോലീസിന്‍റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, 182 ബറ്റാലിയന്‍, സിആര്‍പിഎഫ്, 55 രാഷ്ട്രീയ റൈഫിള്‍സ് തുടങ്ങിയ സേനകള്‍ സംയുക്തമായാണ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശം വളഞ്ഞ് ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചത്. ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സേനയുടെ സംയുക്ത ദൗത്യം. ഹക്രിപുര, പുല്‍വാമ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നായിരുന്നു രഹസ്യ വിവരം. ജനവാസ മേഖലയിലെ കെട്ടിത്തിനുള്ളില്‍ നിന്ന് കെട്ടിടം തകര്‍ത്താണ് ഭീകരനെ വധിച്ചത്. ദുജാനയ്ക്കൊപ്പം കൊല്ലപ്പെട്ട മറ്റൊരു ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് സേന നടത്തിവരുന്നത്.

English summary
Dujana is the mastermind behind the Pampore terror attack that killed at least eight CRPF men last year. Operating mostly in Pulwama district, Dujana had made several public appearances last year during protest rallies in south Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X