കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറോളം മരുന്നുകളുടെ വില താഴേക്ക്

Google Oneindia Malayalam News

ദില്ലി: എച്ച് ഐ വി, സമ്മര്‍ദ്ദം, ന്യൂമോണിയ തുടങ്ങി ഏറ്റവുമധികം ചെലവുളള നൂറോളം മരുന്നുകളുടെ വില താഴുന്നു. ഡോക്ടര്‍മാര്‍ സാധാരണയായി കുറിക്കുന്ന നൂറോളം മരുന്നുകളുടെ വില കുറയ്ക്കാന്‍ മരുന്ന് വില നിയന്ത്രണ അതോറിറ്റിയാണ് തീരുമാനം എടുത്തത്. ഇത്രയും മരുന്നുകളെക്കൂടി വിലനിയന്ത്രണത്തിന്റെ കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം.

നിത്യോപയോഗ മരുന്നുകളുടെ പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകളുടെ വില കുറയ്ക്കാനുള്ള മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ രണ്ടാമത്തെ ശ്രമമാണിത്. 2011 ല്‍ 108 മരുന്നുകളുടെ വില കുറയ്ക്കാന്‍ അതോറിറ്റി ശ്രമം നടത്തിയിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് ഇത് പിന്നീട് പിന്‍വലിച്ചു. അടുത്തുവരുന്ന അസംബ്ലി തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് നിത്യോപയോഗ മരുന്നുകളുടെ വില കുറയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

medicine

ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ വില നിര്‍ണയ അധികാരം പിന്‍വലിക്കാനുള്ള എന്‍ ഡി എ സര്‍ക്കാര്‍ നീക്കം നേരത്തെ വിവാദമായിരുന്നു. പ്രമേഹം, അര്‍ബുദം, എയ്ഡ്‌സ് പോലുള്ള രോഗങ്ങളുടെ മരുന്ന് വില ഇത് മൂലം കുതിച്ചുയരുമെന്ന് ആശങ്കകളുണ്ടായിരുന്നു. ജീവന്‍ രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരത്തെ ഉറപ്പുനല്‍കിയിരുന്നു.

പുതിയ ആരോഗ്യനയത്തിന്റെ ഭാഗമായി 293 മരുന്നുകള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിലനിയന്ത്രണം നടപ്പില്‍ വന്നാല്‍ നിത്യോപയോഗ മരുന്നുകള്‍ക്ക് 30 ശതമാനത്തോളം വില കുറയും എന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ വിലനിയന്ത്രണത്തിനുള്ള സര്‍ക്കുലറില്‍ നിന്ന് ഒഴിവാക്കിയ 108 മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കുകയാണ് ഉണ്ടായത്.

English summary
Top selling medicine brands for stress, HIV, pain and pneumonia may soon become cheaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X