കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് ടോയ്‌സ് ഇന്ത്യയിലും; സ്‌നാപ്ഡീലിനെതിരെ കേസ്

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിയമാനുസൃത വില്‍പന തടഞ്ഞിരിക്കുന്ന സെക്‌സ് ടോയ്‌സുകളുടെ വില്‍പന നടത്തിയതിന് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ സ്‌നാപ് ഡീലിനെതിരെ കോടതിയുടെ അന്വേഷണം. അഭിഭാഷകനായ സുഹാസ് ജോഷിയാണ്, തീസ് ഹസാരി എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി അന്വേഷണ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സ്വവര്‍ഗ രതി പ്രോത്സാഹിക്കുകയാണ് വെബ്‌സൈറ്റുകള്‍ ചെയ്യുന്നതെന്ന് കാട്ടിയാണ് സൈറ്റുകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍കോഡിലെ 377ാം വകുപ്പിന്റെ ലംഘനമാണ് ഇതെന്ന് അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. സ്വവര്‍ഗരതി ഇന്ത്യയില്‍ നിരോധിച്ച കാര്യവും അഭിഭാഷകര്‍ കോടയിതെ ബോധിപ്പിച്ചു.

snapdealimage

താന്‍ സ്വര്‍ഗരതിക്ക് എതിരല്ലെന്ന് സുഹാസ് ജോഷി പറയുന്നു. കമ്പനികള്‍ സ്വവര്‍ഗരതിക്കായുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നു അത് നിയമ വിരുദ്ധമാണെന്ന്. ഇതുരണ്ടും എങ്ങിനെയാണ് യോജിച്ചു പോവുകയെന്ന് അദ്ദേഹം ചോദിക്കുന്നു. ഓമൈ സീക്രട്ട് ഡോട്ട് കോം എന്ന സൈറ്റും സെക്‌സ് ടോയ്‌സ് വില്‍ക്കു്ന്നതായി ആരോപണമുണ്ട്.

അതേസമയം, ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും ബന്ധിപ്പിക്കുമാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും നേരിട്ട് ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്നും സ്‌നാപ് ഡീല്‍ പറയുന്നു. ലംബെഷരം ഡോട്ട് കോം, ദാറ്റ്‌സ് പേഴ്‌സണല്‍ ഡോട്ട് കോം എന്നിവയും സെക്‌സ് ടോയ്‌സ് വില്‍ക്കുന്നതായി പരാതിയുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷണം നടക്കുമെന്നാണ് വിവരം.

English summary
Sex toys selling; Snapdeal taken to court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X