കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അധ്യാപക പോസ്റ്റിലേക്ക് ഭിന്നലിംഗക്കാരും; സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യം

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: രാജ്യത്ത് ഭിന്നലിംഗക്കാരെ സാധാരണ പൗരന്മാര്‍ക്കൊപ്പം പരിഗണിക്കാന്‍ തുടങ്ങുന്നു. ചരിത്രത്തില്‍ ഇതാദ്യമായി ഉത്തര്‍പ്രദേശിലെ ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക കോളം അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ചരിത്രപരമായ നീക്കം നടത്തിയത്.

സംസ്ഥാനത്തെ സെക്കന്‍ഡറി എഡ്യുക്കേഷന്‍ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ആണ് പരീക്ഷ നടത്തുന്നത്. ഗവണ്‍മെന്റ് എയിഡഡ് ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് കോളേജ് എന്നിവിടങ്ങളിലായി ലക്ചറര്‍, അസിസ്റ്റന്റ് ടീച്ചേഴ്‌സ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതാണ്ട് 9,000 ഒഴിവുകളാണ് നികത്തപ്പെടാനുള്ളത്.

transgender

69 ഭിന്നലിംഗക്കാരും ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. അസിസ്റ്റന്റ് അധ്യാപകര്‍ക്കായി 47 പേരും, ലക്ചര്‍മാര്‍ക്കായി 22 പേരുമാണ് അപേക്ഷിച്ചത്. ആകെ അപേക്ഷിച്ചതില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ഭിന്നലിംഗക്കാര്‍ ഉള്ളൂ എങ്കിലും ഇത് വലിയൊരു മാറ്റത്തിന് തുടക്കമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതീക്ഷ.

സമൂഹത്തിന്റെ മുന്നിലേക്ക് ഭിന്നലിംഗക്കാരെയും എത്തിക്കുകയാണ് തങ്ങളുടെ പ്രധാന ഉദ്ദേശമെന്ന് UPSESSB സെക്രട്ടറി റുബി സിങ് പറഞ്ഞു. തങ്ങളുടെ സ്വത്വത്തെ ഒളിച്ചുവെക്കുന്നവര്‍ക്ക് മുന്നോട്ടുവരാനുള്ള മികച്ച അവസരമാണിത്. ഒട്ടേറെ പേര്‍ വരും ദിവസങ്ങളിലും അപേക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

English summary
Transgenders apply for teaching posts in UP for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X