കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസാകാന്‍ ഭിന്നലിംഗ വിഭാഗക്കാരും

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: കാക്കി കുപ്പായമണിയാന്‍ ആഗ്രഹിച്ച് മൂന്നാംലിഗക്കാരും എത്തി. എല്ലാ മേഖലയിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മൂന്നാംലിഗ വിഭാഗക്കാര്‍. പുരുഷനും സ്ത്രീയും ആധിപത്യമുറപ്പിച്ച പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് മൂന്നാംലിഗ വിഭാഗത്തിപ്പെട്ടവരും എത്തിയത് ശ്രദ്ധേയമാകുന്നു.

ചെന്നൈയിലെ രാജരത്‌നം മൈതാനത്ത് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരിശോധനയ്ക്കിടെയാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. നൂറുകണക്കിന് വനിതകളുടെ കൂട്ടത്തില്‍ ഭിന്നലൈംഗിക വിഭാഗത്തില്‍പ്പെട്ട പ്രിതിക യാഷിനിയും ഉണ്ടായിരുന്നു. പോലീസ് റിക്രൂട്ട്‌മെന്റിനെത്തുന്ന ആദ്യത്തെ ട്രാന്‍സ് വുമണാണ് പ്രിതിക.

transgender

എസ്.ഐ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയെല്ലാം ജയിച്ചാണ് പ്രിതിക കായികക്ഷമതാ പരിശോധനയ്‌ക്കെത്തിയത്. സംസ്ഥാന പോലീസ് സേനയില്‍ ഇതുവരെ 'മറ്റുള്ളവര്‍' എന്ന വിഭാഗത്തില്‍നിന്ന് ആരേയും തിരഞ്ഞെടുത്തിട്ടില്ല. പ്രിതികയിലൂടെ ആ കുറവ് പരിഹരിക്കപ്പെടുകയാണ്.

മറ്റുള്ളവരെക്കാളും മികച്ച പ്രകടനമാണ് പ്രിതിക കാഴ്ചവെച്ചത്. പ്രധാനഘട്ടങ്ങളിലെല്ലാം വിജയിച്ചതോടെ പ്രിതിക പോലീസ് സേനയുടെ ഭാഗമാകുമെന്ന് ഏകദ്ദേശം ഉറപ്പായി. സേലം സ്വദേശിനിയാണ് പ്രിതിക യാഷിനി. വിദ്യാഭ്യാസ രേഖകളില്‍ ഉണ്ടായിരുന്ന പുരുഷ നാമം കാരണം സെലക്ഷന് പങ്കെടുക്കാനുള്ള തന്റെ അപേക്ഷ തള്ളിയിരുന്നതായി പ്രിതിക പറയുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുമായിട്ടാണ് പ്രിതിക എത്തിയത്.

മൂന്നാംലിംഗ വിഭാഗത്തിലുള്ളവര്‍ക്ക് പോലീസ് റിക്രൂട്ട്‌മെന്റില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പ്രിതിക ഏതുവിഭാഗത്തില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നോ അതിനുള്ള സൗകര്യം ഒരുക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
transgender hopes to become part of tamilnadu police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X