കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പള വര്‍ദ്ധനവ് ;കര്‍ണ്ണാടകത്തില്‍ ബസ്സ് സമരം, കേരളത്തിലേക്കുളള യാത്രയും മുടങ്ങും

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:ശമ്പള വര്‍ദ്ധനവ് ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണ്ണാടക ബി എം ടി സി, കെ എസ് ആര്‍ ടി സി ബസ്സുകള്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക്. 23,000 ത്തോളം ബസ്സുകള്‍ ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ നിരത്തിലിറങ്ങില്ല .

കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളിലേക്കുളള അന്തര്‍ സംസ്ഥാന സര്‍വ്വീസുകളേയും സമരം ബാധിക്കും. 35 ശതമാനം വേതനവര്‍ദ്ധനവാണ് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 10 ശതമാനം വര്‍ദ്ധനവു വരുത്താമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 35 ശതമാനം വര്‍ദ്ധനവെന്നാല്‍ 4500 കോടിയോളം രൂപയുടെ അധിക ചിലവാണെന്നും തത്ക്കാലം ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സംസ്ഥാന ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചത്.

ഇനി ട്രെയിന്‍ യാത്രയിലും എഫ് എം കേള്‍ക്കാം; 1000 ട്രെയിനുകളില്‍ റെയില്‍ റേഡിയോ സര്‍വ്വീസ്ഇനി ട്രെയിന്‍ യാത്രയിലും എഫ് എം കേള്‍ക്കാം; 1000 ട്രെയിനുകളില്‍ റെയില്‍ റേഡിയോ സര്‍വ്വീസ്

ksrtc-18-

അയല്‍സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കര്‍ണ്ണാടകത്തിലെ ബസ്സ് ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. ബസ് സമരം കണക്കിലെടുത്ത് തിങ്കളാഴ്ച്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പഖ്യാപിച്ചിട്ടുണ്ട്.

English summary
The State-wide strike by employees of the State road transport undertakings will begin from Sunday midnight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X