കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ്: ഇവരാണ് ആ ജഡ്ജിമാര്‍..5 പേരും 5 മതവിശ്വാസം അനുസരിക്കുന്നവര്‍!!

  • By Anoopa
Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രോഹിണ്ടന്‍ നരിമാന്‍, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് മുത്തലാഖ് കേസില്‍ വിധി പ്രസ്താവിച്ചത്. അഞ്ചു പേരും അഞ്ച് വ്യത്യസ്ത മതവിശ്വാസങ്ങള്‍ അനുസരിക്കുന്നവര്‍. ഹിന്ദു, ഇസ്ലാം, സിഖ്, ക്രിസ്ത്യന്‍, സൊറോസ്ട്രിയനിസം എന്നീ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരാണ് ഇവര്‍. മുത്തലാഖ് നിയമവിരുദ്ധവും പാപകരവും പിന്തിരിപ്പനുമാണെന്നാണ് ഇവര്‍ പറഞ്ഞത്.

1,400 ഓളം വര്‍ഷം പഴക്കമുള്ള ഇസ്ലാമിക രീതിയെ ആണ് മുസ്ലീം സ്ത്രീകള്‍ ചോദ്യം ചെയ്തതും ഹര്‍ജി സമര്‍പ്പിച്ചതും. ഏഴ് ഹര്‍ജികളില്‍ വാദം കേട്ടാണ് സുപ്രീം കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. ഹര്‍ജി സമര്‍പ്പിച്ചവരില്‍ 5 പേരും സ്ത്രീകളായിരുന്നു. സൈറാ ബാനു, അഫ്രീന്‍ റഹ്മാന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പ്രവീണ്‍, ഫര്‍ഹ ഫായിസ്, എന്നീ സ്ത്രീകള്‍ക്കു പുറമേ ജസ്റ്റിസ് അനില്‍ ആര്‍ ദാവെ, ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

muslimwomendon

വിധിയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. വിധി ചരിത്രപരമെന്നാണ് മോദി ട്വീറ്റ് ചെയ്തത്. ഇത് സ്ത്രീശാക്തീകരണത്തിന് പുതിയ ഊര്‍ജ്ജം പകരുമെന്നും മുസ്ലീം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

English summary
Triple Talaq: 5 Judges, 5 Faiths, What They Said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X