കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീപീഡനങ്ങള്‍ക്കെതിരെ നിറങ്ങള്‍കൊണ്ടൊരു പ്രതിഷേധം; കടും നിറങ്ങള്‍കൊണ്ട് വ്യത്യസ്ത സമരം

  • By Akshay
Google Oneindia Malayalam News

അഗര്‍ത്തല: വര്‍ധിച്ചു വരുന്ന സ്ത്രീപിഡനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തിയത് വര്‍ണ്ണങ്ങള്‍ വിതറികൊണ്ട്. ത്രിപുര ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കടും നിറത്തിലുള്ള വര്‍ണ്ണങ്ങള്‍കൊണ്ട് റോഡ് പെയിന്റിങ്ങുകളും കാര്‍ട്ടൂണുകളും വരച്ചാണ് സ്ത്രീ പീഡനങ്ങള്‍ക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തിയത്.

സ്ത്രീപിഡനങ്ങള്‍ക്കെതിരെ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതിനെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. 'ഹോപ്പ് ജാഗരണ്‍' എന്ന് പേരിട്ട പ്രതിഷേധ പരിപാടി വന്‍ ശ്രദ്ധയാകര്‍ഷിച്ചു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുന്ന സംസ്ഥാനമാണ് ത്രിപുര.

Colour

എന്നാല്‍ വേട്ടക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന ഏറ്റവും പിറകിലുമാണ്. പ്രതിദിനം നിരവധി പീഡന-കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. കോളേജില്‍ നിന്ന് പുറത്ത് പോയവരും നിറങ്ങള്‍കൊണ്ട്് പ്രതിഷേധം അറിയിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുത്തു.

English summary
In order to raise their voices in a silent manner against the rising rape incidents and menace of drug among youth, people along with the students of Art College, Tripura took part in road paintings and cartoon drawing under the name 'Hope Jagaran' here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X