കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം ഉറപ്പിച്ചു... ഉത്തരാഖണ്ഡ് സര്‍ക്കാരിനെ ത്രിവേന്ദ്ര സിങ് റാവത്ത് നയിക്കും

  • By Akshay
Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിനെ തിവേന്ദ്ര സിങ് റാവത്ത് നയിക്കും. ഡെറാഡൂണില്‍ ചേര്‍ന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച്ച മുഖ്യമന്ത്രിയും എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അമിത് ഷായുടെ വിശ്വസ്തനാണ് ഠാക്കൂര്‍ വിഭാഗക്കാരനായ റാവത്ത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് യുപിയുടെ ചുമതലയും റാവത്തിന് ഉണ്ടായിരുന്നു. ആര്‍എസ്എസ്സുമായി വളരെ അടുത്തബന്ധംമുള്ളയാളാണ് ഇദ്ദേഹം.

 അമിത് ഷാ

അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സത്യ പ്രതിജ്ഞ ചടങ്ങില്‍ സംബന്ധിക്കുമെന്നറിയുന്നു.

 ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി

ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി

1997-2002 കാലയളവില്‍ ഉത്തരാഖണ്ഡ് ബിജെപിയിലെ ഓര്‍ഗനൈസേഷനല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2007ല്‍ ബിജെപി സര്‍ക്കാരിലെ മന്ത്രിയായിരുന്നു.

 ദേശീയ സെക്രട്ടറി

ദേശീയ സെക്രട്ടറി

ത്രിവേന്ദ്ര സിങ് റാവത്ത നിയമസഭയില്‍ എത്തുന്നത് ഇത് മൂന്നാം തവണ. നിലവില്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയും ജാര്‍ഖണ്ഡിന്റെ ചുമതലയുമുള്ള പാര്‍ട്ടി നേതാവും.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

റാവത്തിന് പുറമെ മുന്‍ മന്ത്രി പ്രകാശ് പന്ത്, മുന്‍ എംപി സത്പാല്‍ മഹാരാജ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത്.

English summary
BJP leader Trivendra Singh Rawat will be the next chief minister of Uttarakhand. Trivendra, an MLA from Doiwala, has a strong RSS background and long experience in ministerial positions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X