കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാടി സർക്കാരിനെ പ്രതിരോധത്തിലാക്കി ചിന്നമ്മ!!! ദിനകരന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു!!!

‌മൂന്ന് എം.എല്‍.എമാര്‍ ദിനകരന്‍ നല്‍കിയ പാര്‍ട്ടി ഭാരവാഹിത്വം വേണ്ടെന്നുവച്ചു.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: അണ്ണാ ഡിഎംകെയിൽ ടിടിവി ദിനകരന്റെ കടന്നു വരവോടുകൂടി രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നു. എടപ്പാടി പളനി സ്വാമിയും ഒപിഎസ് പക്ഷവും ഒരുമിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ പാർട്ടിയിൽ വ്യക്തമായ സ്വാധിനം ഉറപ്പിക്കാൻ ടിടിവി ചരട് വലി തുടങ്ങിയതായി സൂചന.ദിനകരന്റെ നേതൃത്വത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സംസ്ഥാനതല യാത്ര ഈ മാസം പതിനാലിന് ആരംഭിക്കും.

ബിജെപിയുടെ വാദം പൊളിയുന്നു!! പാർട്ടിയിൽ ഭിന്നിപ്പില്ല!! കോൺഗ്രസ് എംഎൽഎമാർ ഗവർണറോട്!!ബിജെപിയുടെ വാദം പൊളിയുന്നു!! പാർട്ടിയിൽ ഭിന്നിപ്പില്ല!! കോൺഗ്രസ് എംഎൽഎമാർ ഗവർണറോട്!!

sasikala

കൂടാതെ വിശ്വസ്ഥരെ ഉൾപ്പെടുത്തി പുതിയ ഭാരവാഹിപ്പട്ടികയും ദിനകർ പുറത്തുവിട്ടിട്ടുണ്ട്. പാർട്ടിയിലെ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അധികം വൈകാതെ നല്ല വാർത്ത പുറത്തു വരുമെന്നും ദിനകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ദിനകരന്‍റെ തീരുമാനത്തെ എതിര്‍ത്ത് എടപ്പാടി വിഭാഗം രംഗത്തെത്തി. മൂന്ന് എം.എല്‍.എമാര്‍ ദിനകരന്‍ നല്‍കിയ പാര്‍ട്ടി ഭാരവാഹിത്വം വേണ്ടെന്നുവച്ചിട്ടുണ്ട്.

കരുക്കൾ നീക്കി ചിന്നമ്മ

കരുക്കൾ നീക്കി ചിന്നമ്മ

ദിനകരന്റെ രണ്ടാം വരവ് കൃതൃമായ തയ്യാറെടുപ്പോട് കൂടിയാണ്. ശശികലയുടെ നിർദേശമനുസരിച്ചാണ് ദിനകർ പാർട്ടിപ്പിടക്കാനുള്ള നീക്കം നടത്തുന്നത്. ഇതിന്റ ഭാഗമായി ചിന്നമ്മയുടെ വിശ്വസ്തരായ എംഎൽഎമാർക്ക് പാർട്ടിയിൽ പുതിയ പദവി നൽകിയിരിക്കുന്നത്. പുതിയ പാർട്ടി ഭാരവാഹിപ്പട്ടിക ടിടിവി ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

ലക്ഷ്യം തിരഞ്ഞെടുപ്പ്

ലക്ഷ്യം തിരഞ്ഞെടുപ്പ്

അണ്ണാഡിഎംകെ രാജ്യത്തിലെ ഏറ്റവും വലിയ പാർട്ടികളിലൊന്നാണ്. വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ടിടിവി അറിയിച്ചിരുന്നു. കൂടാതെ പാർട്ടി ഓഫീസ് വീടു പോലെയാണെന്നും ആവശ്യം വരുമ്പോൾ അവിടേക്കു വരാമെന്നും ആർക്കും തടയാൻ സാധിക്കില്ലെന്നും ദിനകരൻ പറഞ്ഞിരുന്നു.

ദിനകരൻരെ നേതൃത്വത്തിൽ സംസ്ഥാന യാത്ര

ദിനകരൻരെ നേതൃത്വത്തിൽ സംസ്ഥാന യാത്ര

പാർട്ടിയിലെ നേതൃസ്ഥാനം പിടിക്കാനായി ദിനകരന്റെ നേതൃത്വത്തിൽ സംസ്ഥാന യാത്ര നടത്തുനുണ്ട്. ആഗസ്റ്റ്1 14 ന് എംജിആറിന്റെ ജന്മശതാബ്ജി ആഘോഷത്തിന്റെ ഭാഗമായി ദിനകർ നയിക്കുന്ന സംസ്ഥാന യാത്രക്ക് തുടക്കമാകും. അൻപത് ദിവസം നീണ്ടു നിൽക്കുന്ന യാത്ര മധുരയിലാകും തുടങ്ങുക.

സംസ്ഥാന യാത്രയിൽ മന്ത്രിമാർക്ക് ക്ഷണം

സംസ്ഥാന യാത്രയിൽ മന്ത്രിമാർക്ക് ക്ഷണം

ദിനകരന്റെ നേതൃത്വത്തിൽ നടക്കുന്ന എംജിആർ ജന്മശതമി ആഘോഷ പരിപാടിയിൽ അണ്ണാഡിഎംകെ മന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ദിനകൻരെ ക്ഷണം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ എടപ്പാടി നേതൃത്വം ചെയ്തിട്ടില്ല.

എടപ്പാടിപക്ഷത്ത് എതിർപ്പ്

എടപ്പാടിപക്ഷത്ത് എതിർപ്പ്

ടിടിവി പുതിയ ഭാരവാഹിത്വം പ്രഖ്യാപിച്ചതിനെ തുടർന്ന് എടപ്പാടി വിഭാഗം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മൂന്ന് എംമഎൽഎ മാർ ദിനകർ നൽകിയ പാർട്ടി ഭാരവാഹിത്വം വേണ്ടെന്നു വെച്ചിരുന്നു.എം.എല്‍.എമാരായ കെ.പളനി, സത്യ പനീര്‍സെല്‍വം, എ.കെ.ബോസ് എന്നിവര്‍ ദിനകരന്‍ നല്‍കിയ പാര്‍ട്ടി ചുമതല നിരാകരിച്ചത്

ദിനകരനെതിരെ മന്ത്രി

ദിനകരനെതിരെ മന്ത്രി

പാർട്ടിയേയും സർക്കാരിനേയും നയിക്കുന്ന മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമിയാണെന്നും അണ്ണാഡിഎംകെ മന്ത്രിയും എടപ്പാടിയുടെ വിശ്വസ്തനുമായ ജയകുമാർ പറഞ്ഞിരുന്നു.എന്നാൽ പാർട്ടിയിൽ സ്വാദീനം ഉറപ്പിക്കാനുള്ള ദിനകരന്റെ ശ്രമം എടപ്പാടി സർക്കരിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.

ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ കൈകോർക്കുന്നു

ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ കൈകോർക്കുന്നു

ശശികല- ദിനകരൻ സഖ്യത്തിനെതികരെ ഒരുമിച്ചു നിന്ന് നേരിടാനായി ഇടപ്പാടി-ഒപിഎസ് സഖ്യം കൈകോർക്കുന്നുവെന്ന് വാർത്തകൽ പുറത്തു വന്നിരുന്നു.ടിടിവിയോട് എടപ്പാടി- ഒപിഎസ് വിഭാഗങ്ങൾക്ക് എതിർപ്പാണ്. രണ്ടുവിഭാഗങ്ങളുടെ ഒരു പോലെ എതിർക്കുന്നത് ടിടിവിപക്ഷത്തോട്. ഇതിന്റെ ഭാഗമായി പ്രതിരോധ നടപടിയെന്ന നിലയിലാണ് ഒപിഎസ് സഖ്യവുമായി എടപ്പാടി വിഭാഗം ഒത്തു തീർപ്പിലെത്തുന്നത്. ഇതിനായി എന്തു വിട്ടുവീഴ്ച ചെയ്യാനും തയ്യാറാണെന്നാണ് പളനിസ്വാമി വിഭാഗം അറിയിച്ചിരിക്കുന്നത്.

English summary
In an indication about TTV Dinakaran dwindling stock in the party, the deputy chief of Tamil Nadu's ruling party AIADMK has put off a showdown with both factions led by Chief Minister E Palanisamy and O Panneerselvam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X