കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് ഭീഷണി; തുര്‍ക്കി വിമാനം ദില്ലിയില്‍ ഇറക്കി

Google Oneindia Malayalam News

ദില്ലി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ടര്‍ക്കിഷ് വിമാനം ദില്ലിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. തുര്‍ക്കി എയര്‍ലൈന്‍സ് വിമാനമാണ് ഭീഷണിയെത്തുടര്‍ന്ന് ദില്ലിയില്‍ അടിയന്തരമായി ഇറക്കിയത്. 148 യാത്രക്കാരുമായി ബാങ്കോക്കില്‍ നിന്ന് ഇസ്താംബൂളിലേയ്ക്ക് തിരിച്ചതായിരുന്നു വിമാനം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

കാര്‍ഗോയ്ക്കുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെത്തുടര്‍ന്നാണ് വിമാനം ദില്ലിയില്‍ ഇറക്കിയത്. ബാത്ത്‌റൂമിലെ കണ്ണാടിയില്‍ 'ബോംബ് ഇന്‍ കാര്‍ഗോ' എന്ന് എഴുതിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ദില്ലിയിലിറക്കിയ വിമാനത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

Turkish Airlines

ഭീഷണ സന്ദേശം ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ നാഗ്പൂര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു. നാഗ്പൂര്‍ എടിസിയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം അനുസരിച്ചാണ് വിമാനം ദില്ലിയില്‍ ഇറക്കിയത്. വിമാനത്തില്‍ ബോംബ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഐസിസ് ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ള രാജ്യമാണ് തുര്‍ക്കി.

English summary
Turkish plane makes emergency landing at Delhi airport after bomb threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X