കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ ഐസിസ് ഭീകരര്‍ കൊന്നതായി വാര്‍ത്ത

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇറാഖില്‍ നിര്‍മാണത്തൊഴിലാളികളായിരുന്ന 40 ഇന്ത്യക്കാരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ആരും മറന്നിട്ടുണ്ടാവില്ല. അവരില്‍ 39 പേരേയും ഭീകരര്‍ വധിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

ഐസിസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് ബംഗ്ലാദേശികളെ ഉദ്ധരിച്ച് എബിപി ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജീത് എന്ന ഇന്ത്യക്കാരന്‍ തങ്ങളോട് പറഞ്ഞു എന്നാണ് ബംഗ്ലാദേശികള്‍ നല്‍കുന്ന വിവരം.

കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലില്‍ വച്ചാണ് ചാനല്‍ പ്രതിനിധി ബംഗ്ലാദേശികളായ ഷാഫിയുമായും ഹസ്സനുമായും സംസാരിക്കുന്നത്. ഹര്‍ജീത് പറഞ്ഞതായി ഷാഫിയും ഹസ്സനും വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്...

പിടിയിലായ 40 ഇന്ത്യക്കാരേയും ഒരു കുന്നിന് മുകളില്‍ കൊണ്ടുപോയി ഭീകരര്‍ വെടിവക്കുകയായിരുന്നത്രെ. ഹര്‍ജീതിനും രണ്ട് തവണ വെടിയേറ്റു. എങ്കിലും മരിച്ചതുപോലെ അഭിനയിച്ച് കിടന്നു. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ടു.

ശേഷിച്ച 39 പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജീത് പറഞ്ഞതായും ഷാഫിയും ഹസ്സനും വ്യക്തമാക്കുന്നുണ്ട്. ജൂണ്‍ 15 നാണ് സംഭവം നടന്നതെന്നാണ് ഹര്‍ജീത് പറഞ്ഞതത്രെ. ജൂണ്‍ 10 നാണ് ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളികളെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.

ISIS

51 ബംഗ്ലാദേശികളേയും 40 ഇന്ത്യക്കാരേയും ആണ് ഭീകരര്‍ തടവിലാക്കിയിരുന്നത്. രക്ഷപ്പെട്ട ഹര്‍ജീത് ബംഗ്ലാദേശികളെ പാര്‍പ്പിച്ചിരുന്ന അല്‍ ജാമിയയില്‍ എത്തുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശി എന്ന ഭാവേന അലി എന്ന പേരിലാണ് തങ്ങള്‍ക്കൊപ്പം ഹര്‍ജീത് കഴിഞ്ഞിരുന്നതെന്നും ഷാഫിയും ഹസ്സനും പറയുന്നുണ്ട്. തടവിലാക്കിയ ബംഗ്ലാദേശികളെ പിന്നീട് ഇര്‍ബിലില്‍ സ്വതന്ത്രരാക്കുകയായിരുന്നു.

ഐസിസിന്റെ പിടിയില്‍ നിന്ന് ഹര്‍ജീത് രക്ഷപ്പെട്ടു എന്നത് സത്യം തന്നെയാണ്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ട ഹര്‍ജീത് ഇക്കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം തനിക്കൊപ്പമുളള ചിലര്‍ക്ക് വെടിയേറ്റകാര്യം ഇയാള്‍ പറഞ്ഞിട്ടുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്തായും ഇന്ത്യന്‍ അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാനിടയില്ലെന്ന് തന്നെയാണ് കരുതുന്നത്. ഐസിസ് ഇപ്പോള്‍ ഒരു രാജ്യം പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ വേറെ എവിടേക്കെങ്കിലും തൊഴിലാളികളെ മാറ്റിയിരിക്കാനാണ് സാധ്യതയെന്നും പറയുന്നു.

English summary
TV channel claims abducted Indians killed by ISIS in June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X