കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പിന് ബാങ്ക് മാനേജര്‍മാരും പിന്നിലല്ല; മാറ്റിയെടുത്തത് 40 കോടിയുടെ പഴയ നോട്ട്!

ആക്‌സിസ് ബാങ്കിന്റെ രണ്ട് രണ്ട് മാനേജര്‍മാരാണ് അറസ്റ്റിലായത്

Google Oneindia Malayalam News

ദില്ലി:40 കോടി രൂപ വരുന്ന പഴയ നോട്ടുകള്‍ മാറിയെടുത്ത രണ്ട് ബാങ്ക് മാനേജര്‍മാര്‍ അറസ്റ്റില്‍. രണ്ട് ആക്‌സിസ് ബാങ്കിന്റെ ദില്ലി കശ്മീരി ഗേറ്റിലെ രണ്ട് മാനേജര്‍മാരാണ് മൂന്ന് അക്കൗണ്ടുകള്‍ വഴി അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുത്തത്. പഴയ നോട്ടുകള്‍ മാറ്റിനല്‍കിയതിന് സ്വര്‍ണ്ണക്കട്ടികള്‍ ഇവര്‍ കൈക്കൂലിയായി കൈപ്പറ്റിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

ആക്‌സിസ് ബാങ്കിന്റെ കശ്മീരി ഗേറ്റ് ബ്രാഞ്ചിന് സമീപത്തു നിന്ന് നവംബര്‍ 22ന് അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതികളെ പിടികൂടുന്നതിന് സഹായിച്ചത്. 3.7 കോടി രൂപയാണ് ദില്ലി പോലീസ് പിടിച്ചെടുത്തത്. ദില്ലി പൊലീസ് മൂന്ന് പേരെയാണ് അസാധുവാക്കിയ നോട്ടുകളുമായി പിടികൂടിയത്.

 മാനേജര്‍മാര്‍ അറസ്റ്റില്‍

മാനേജര്‍മാര്‍ അറസ്റ്റില്‍

ആക്‌സിസ് ബാങ്കിന്റെ കശ്മീര്‍ ഗേറ്റ് ബ്രാഞ്ച് മാനേജര്‍മാരായ ശശാങ്ക്, സിന്‍ഹ, വിനിത് ഗുപ്ത എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

പണം ഓണ്‍ലൈനില്‍

പണം ഓണ്‍ലൈനില്‍

പഴയ നോട്ടുകളായി ബാങ്ക് മാനേജര്‍മാര്‍ സ്വീകരിച്ച തുക ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ വഴി അയച്ചുനല്‍കുകയായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

അക്കൗണ്ടുകള്‍ മരവിപ്പിച്ചു

അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ 11 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ സ്വര്‍ണമായി മാത്രം

കമ്മീഷന്‍ സ്വര്‍ണമായി മാത്രം

രണ്ട് ശതമാനം കമ്മീഷന്‍ എന്ന തോതില്‍ 40 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിനല്‍കാമെന്ന് ബാങ്ക് മാനേജര്‍മാര്‍ വാക്കുനല്‍കിയതായി ഇടനിലക്കാരനാണ് വെളിപ്പെടുത്തിയത്. ഇത് സ്വര്‍ണ്ണക്കട്ടികളായി വേണമെന്നും നിര്‍ദേശം വച്ചിരുന്നു.

രണ്ട് ശതമാനം കമ്മീഷന്‍ എന്ന തോതില്‍ 40 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിനല്‍കാമെന്ന് ബാങ്ക് മാനേജര്‍മാര്‍ വാക്കുനല്‍കിയതായി ഇടനിലക്കാരനാണ് വെളിപ്പെടുത്തിയത്. ഇത് സ്വര്‍ണ്ണക്കട്ടികളായി വേണമെന്നും നിര്‍ദേശം വച്ചിരുന്നു.

സ്വര്‍ണ്ണം പിടിച്ചെടുത്തു

സ്വര്‍ണ്ണം പിടിച്ചെടുത്തു

രണ്ട് കിലോഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണക്കട്ടികളാണ് ലക്‌നൗവില്‍ നിന്ന് പിടിച്ചെടുത്ത

ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തട്ടിപ്പ് കേസില്‍ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ രണ്ട് മാനേജര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവുമായി സഹകരിക്കുമെന്നും ബാങ്ക് പഅധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അറസ്റ്റ് നിര്‍ണായകം

അറസ്റ്റ് നിര്‍ണായകം

ആക്‌സിസ് ബാങ്കിന്റെ കശ്മീരി ഗേറ്റ് ബ്രാഞ്ചിന് സമീപത്തു നിന്ന് ദില്ലി പോലീസ് പിടിച്ചെടുത്ത 3.7 കോടി രൂപയെക്കുറിച്ചുള്ള അന്വേഷണമാണ് ബാങ്ക് മാനേജര്‍മാരിലെത്തിയത്. നവംബര്‍ 22നായിരുന്നു സംഭവം.

മൂന്ന് അക്കൗണ്ടുകള്‍

മൂന്ന് അക്കൗണ്ടുകള്‍

പല ആളുകളുടേയും പക്കലുള്ള നോട്ടുകള്‍ ശേഖരിച്ച് മൂന്ന് അക്കൗണ്ടുകളിലായി നിക്ഷേപിയ്ക്കാന്‍ അനുമതി നല്‍കിക്കൊണ്ടായിരുന്നു ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് കൂട്ടുനിന്നത്.

അന്വേഷണം ഊര്‍ജ്ജിതം

അന്വേഷണം ഊര്‍ജ്ജിതം

മൂന്ന് അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.

English summary
Two bank managers arrested for old rs 500, and rs 1000 notes coverted into gold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X