കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വെടിവെയ്പില്‍ പരിക്കേറ്റ മോഷ്ടാവിന് പോലീസുകാര്‍ രക്തം നല്‍കി ജീവന്‍ രക്ഷിച്ചു

രക്തം നല്‍കുകയെന്നത് തന്റെ മാനുഷിക പ്രവര്‍ത്തനത്തിന്റെയും ഭാഗമാണെന്ന് അശോക് പറയുന്നു. അശോക് കുമാറിനൊപ്പം മറ്റു രണ്ടു പോലീസുകാര്‍കൂടി രക്തം നല്‍കിയിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ല: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മോഷ്ടാവിന് പോലീസുകാര്‍തന്നെ രക്തം നല്‍കി ജീവന്‍ രക്ഷിച്ചു. ദില്ലി രോഹിണിയിലാണ് അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പോലീസ് വെടിവെയ്പില്‍ അഞ്ചു ബുള്ളറ്റുകളേറ്റ് രക്തംവാര്‍ന്ന് അവശനിലയിലായിരുന്നു ഇവര്‍ മോഷ്ടാവിനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ മോഷ്ടാവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയപ്പോള്‍ പോലീസുകാര്‍ തന്നെ രക്തം നല്‍കുകയായിരുന്നു.

രക്തം നല്‍കിയവരിലൊരാളായ കോണ്‍സ്റ്റബിള്‍ അശോക് കുമാര്‍ പതിവായി രക്തദാനം നടത്തുന്നയാളാണ്. പ്രായമായവര്‍ക്കും അപകടത്തില്‍പ്പെടുന്നവര്‍ക്കുമൊക്കെ അശോക് കുമാര്‍ രക്തം നല്‍കുന്നു. എന്നാല്‍, വെടിവെയ്പില്‍ പരിക്കേറ്റയാള്‍ക്ക് രക്തം നല്‍കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.

09-1439119434-blood

ക്രിമിനലുകളെ വെടിവെയ്ക്കുക തന്റെ ജോലിയുടെ ഭാഗമാണ്. രക്തം നല്‍കുകയെന്നത് തന്റെ മാനുഷിക പ്രവര്‍ത്തനത്തിന്റെയും ഭാഗമാണെന്ന് അശോക് പറയുന്നു. അശോക് കുമാറിനൊപ്പം മറ്റു രണ്ടു പോലീസുകാര്‍കൂടി രക്തം നല്‍കിയിരുന്നു. രോഹിണി സെക്ടറില്‍ രണ്ടുപേര്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

പോലീസ് ഇരുവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വെടിവെയ്ക്കുകയായിരുന്നു. പോലീസ് തിരിച്ചുവെടിവെടിവെച്ചതോടെയാണ് പ്രതികള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം നല്‍കാനും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണിപ്പോള്‍.

English summary
Two Delhi cops donate blood to save burglar they shot at in encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X