കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലത് കാലിന് പകരം ഇടത് കാലിൽ ശസ്ത്രക്രിയ!! യുവാവ് തളർന്നുപോയി !! ഡോക്ടർമാരെ എന്ത് ചെയ്യും!!

  • By Deepa
Google Oneindia Malayalam News

ദില്ലി: വലത് കാലിന് പരിക്കേറ്റ യുവാവിന്റെ ഇടത് കാലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വിലക്ക്. ഓര്‍ത്തോപീഡിക് സര്‍ജ്ജന്മാരായ ഡോ. അശ്വിന്‍ മയ്ചന്ദ്, ഡോ. രാഹുല്‍ കക്രന്‍ എന്നിവരെയാണ് ദില്ലി മെഡിക്കല്‍ കൗണ്‍സില്‍ ആറ് മാസത്തേക്ക് സസ്‌പെന്‍്‌റെ ചെയ്തത്. ഈ കാലയളവില്‍ ഇവര്‍ക്ക് രാജ്യത്ത് എവിടെയും പ്രാക്ടീസ് ചെയ്യാനാവില്ല.
രണ്ട് കാലിനും പരിക്ക് ഉള്ള 24 വയസ്സുള്ള രവി റായ് എന്ന യുവാവ് അനങ്ങാന്‍ പോലും ആകാതെ കിടപ്പിലാണ്.

സംഭവിച്ചത് എന്ത്... ?

സംഭവിച്ചത് എന്ത്... ?

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണാണ് 24കാരനായ രവി റായ്ക്ക് കാലിനെ പരിക്കേറ്റത്. വലത് കാലിന് പൊട്ടലും ഉണ്ടായിരുന്നു. കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി ഇടണമെന്നാണ് ദില്ലി ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

ശസ്ത്രക്രിയ നടത്തിയത്...

ശസ്ത്രക്രിയ നടത്തിയത്...

പൊട്ടലുള്ള വലത് കാലിന് ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഇടത് കാലിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷന് ശേഷം ബോധം വന്നപ്പോള്‍ രവി തന്നെയാണ് ഇക്കാര്യം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

 അബദ്ധം പറ്റി

അബദ്ധം പറ്റി

അബദ്ധം സംഭവിച്ചത് കൊണ്ടാണ് ഇട് കാലില്‍ ശസ്ത്രക്രിയ നടത്തിയത് എന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം. പേടിയ്ക്കാന്‍് ഒന്നും ഇല്ലെന്നും. ഉടന്‍ തന്നെ വലത് കാലില്‍ ശസ്ത്രക്രിയ നടത്തി തരാമെന്നും ഇവര്‍ രവിയോട് പറഞ്ഞു.

 പരാതി

പരാതി

ഇതിനിടെ രവി വിവരങ്ങള്‍ ഓപ്പറേഷന്‍ തിയേറ്ററിന് പുറത്തുള്ള രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഇവര്‍ ആശുപത്രി മാനേജ്‌മെന്റിനും പൊലീസിനും പരാതി നല്‍കിയിരുന്നു.

അബദ്ധത്തിന് കാരണം

അബദ്ധത്തിന് കാരണം

ശസ്ത്രക്രിയയ്ക്ക് മുമ്പായി രവിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ പറ്റിയ പിഴവാണ് തെറ്റ് വരാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്‌കാന്‍, എക്‌സറേ റിപ്പോര്‍ട്ടുകള്‍ നോക്കിയപ്പോഴും തെറ്റിപ്പോയി.

 അനസ്‌തേഷ്യയിലും പിഴവും

അനസ്‌തേഷ്യയിലും പിഴവും

രോഗിയ്ക്ക് അനസ്‌തേഷ്യ നല്‍കുന്നതിലും പിഴവ് സംഭവിച്ചു എന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തി. മൈനര്‍ അനസ്‌തേഷ്യയ്ക്ക് പകരം മേജര്‍ അനസ്‌തേഷ്യയാണ് നല്‍കിയിരുന്നത്. ഇത് രോഗിയുടെ ഓര്‍മ്മ ശക്തിയെ തന്നെ ബാധിക്കും.

ശസ്ത്രക്രിയയെ വേണ്ട

ശസ്ത്രക്രിയയെ വേണ്ട

അന്വേഷണത്തിനായി എത്തിയ സംഘം പറയുന്നത് രവിയുടെ പരിക്ക് ശസ്ത്രക്രിയ നടത്തേണ്ടതായി ഇല്ലായിരുന്നു എന്നാണ്. പ്ലാസ്റ്റര്‍ ഇട്ടാല്‍ മാറാവുന്ന പൊള്ളലേ ഉണ്ടായിരുന്നുള്ള. എന്നാല്‍ രണ്ട് കാലും വയ്യാതെ കിടപ്പിലാണ് യുവാവ് ഇപ്പോള്‍

ബിരുദം റദ്ദാക്കണം

ബിരുദം റദ്ദാക്കണം

രണ്ട് ഡോക്ടര്‍മാരെയും 6 മാസത്തേക്ക് വിലക്കിയാല്‍ മാത്രം പോര, അവരുടെ ഡോക്ടര്‍ ബിരുദങ്ങള്‍ റദ്ദാക്കണമെന്നാണ് രവിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഇത്രയും നിരുത്തരവാദിത്വത്തോടെ പെരുമാറുന്നവര്‍ ഭാവിയില്‍ രോഗികളുടെ ജീവന്‍ തന്നെ അപകടത്തില്‍ ആക്കും എന്നാണ് സംശയം.

English summary
Two Doctors, Who operate wrong foot of patient lose license.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X