കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ മന്ത്രി സംഘത്തിന് ഉലകം ചുറ്റാന്‍ 6.20 കോടി

  • By Mithra Nair
Google Oneindia Malayalam News

പനാജി : രാജ്യത്ത് പട്ടിണിപാവങ്ങളുടെ വിശപ്പടക്കാന്‍ കാശില്ല, എന്നാല്‍ വിദേശയാത്ര നടത്തി കോടികള്‍ ധൂര്‍ത്തടിക്കുന്നതിന് യാതോരു കുറവുമില്ല.

ഗോവയിലെ രണ്ടു മന്ത്രിമാരും നാലു ബിജെപി എംഎല്‍എമാരും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് എത്ര രാജ്യങ്ങളാണെന്നറിയാമോ?20 രാജ്യങ്ങള്‍. 20 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വകയില്‍ ചെലവായതോ 6.20 കോടി രൂപ.

panajim.jpg

ഗോവയില്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ സംബന്ധിക്കാന്‍ പോയ ടൂറിസം മന്ത്രി ദിലീപ് പരുലേക്കറും വ്യവസായ മന്ത്രി മഹാദേവ് നായിക്കുമാണ് കൂടുതല്‍ ചെലവിട്ടത്. അതില്‍ 3.36 കോടി ചെലവാക്കിയത് പരുലേക്കറിന്റേതാണ്.

കൂടാതെ ഡപ്യൂട്ടി സ്പീക്കര്‍ അനന്ത് ഷേത്, എംഎല്‍എമാരായ ഗണേഷ് ഗാവോങ്കര്‍, സുഭാഷ് ഫല്‍ദേശായി, ഗോവ ടൂറിസം കോര്‍പറേഷന്‍ ചെയര്‍മാന്‍ നിലേഷ് കബ്രാല്‍ എന്നിവരും സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്രകള്‍ നടത്തിയവരില്‍പെടും. പരുലേക്കര്‍ ദുബായ്, ബ്രിട്ടന്‍, യുഎസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ പോയതിന്റെ ബില്ലുകള്‍ മാത്രമാണ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിപക്ഷം പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് കണക്കുകള്‍ നിയമസഭയില്‍ വച്ചത്.

English summary
The state government on Wednesday informed the Assembly that two Goa ministers and four BJP legislators have toured at least 20 countries in the last two years costing the state exchequer Rs 6.20 core.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X