കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ രാഷ്ട്രീയ ചങ്ങാത്തമോ, ബിജെപി മുഖ്യമന്ത്രിയെ കാണാന്‍ ശത്രുപക്ഷത്ത് നിന്ന് രണ്ട് അതിഥികള്‍!!

ഉത്തര്‍പ്രദേശ് ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സര്‍പ്രൈസ് നല്‍കാനായി സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രണ്ട് സന്ദര്‍ശകര്‍.

  • By Akhila
Google Oneindia Malayalam News

ദില്ലി; ഉത്തര്‍പ്രദേശ് ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സര്‍പ്രൈസ് നല്‍കാനായി സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രണ്ട് സന്ദര്‍ശകര്‍. സമാജ് വാദി പാര്‍ട്ടി സ്ഥാപകനായ മുലായം സിങ് യാഥവിന്റെ ഇളയ മകന്‍ പ്രതീക്കും ഭാര്യ അപര്‍ണയുമാണ് യോഗ്യ ആദിത്യനാഥിന്റെ ലഖ്നൗവിലെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനത്തിന് എത്തിയത്.

ഇക്കഴിഞ്ഞ അസംബ്ലി തെരെഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലുണ്ടായ സമാജ്‌വാദി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കോലാഹലങ്ങള്‍ക്ക് ശേഷമാണ് സമാജ്‌വാദി പാര്‍ട്ടി നേതാക്കകളുടെ സന്ദര്‍ശനം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച അപര്‍ണയെ ബിജെപി മത്സരാര്‍ത്ഥിയായ റിത ബഹുഗുണ ജോഷിയാണ് തോല്‍പ്പിച്ചത്.

തെരഞ്ഞടുപ്പിന് ശേഷം

തെരഞ്ഞടുപ്പിന് ശേഷം

തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്ക് ശേഷം പ്രതീക്കും അപര്‍ണയും യോഗിനാഥിന്റെ വീട്ടില്‍ എത്തി പുതിയ ചങ്ങാത്തത്തിനൊരുങ്ങുന്നത് ജനങ്ങളെ ശരിക്കും ഞെട്ടിച്ചു. എന്നാല്‍ അപര്‍ണയ്ക്കും പ്രതീകിനും മോദിയുമായി അടുത്തകാലത്തുണ്ടായ സ്‌നേഹബന്ധങ്ങളൊക്കെ ജനങ്ങള്‍ക്കും അറിയാവുന്നതാണ്.

മോദി യാദവിന്റെ വീട്ടില്‍

മോദി യാദവിന്റെ വീട്ടില്‍

കഴിഞ്ഞ വര്‍ഷം അപര്‍ണയും പ്രതീക്കും മോദിയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തത് ഏറെ ചര്‍ച്ച ചെയ്തിരുന്നു. യാദവിന്റെ വീട്ടില്‍ മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഫോട്ടോ എടുത്തതും മോദിയുമായുള്ള ഇവരുടെ അടുപ്പം പുറംലോകവും അറിയാന്‍ തുടങ്ങിയത്.

മോദി ഇവന്റില്‍

മോദി ഇവന്റില്‍

ജനുവരി 16ന് ബാബസാഹേബ് ബിംറാവോ അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന മോദി ഇവന്റിലും അപര്‍ണ അതിഥിയായി എത്തിയിരുന്നു. രാഷ്ട്രീയപരമായ ഒന്നും തന്നെ ഇതിലില്ലെന്നും അപര്‍ണ അന്ന് വ്യക്തമാക്കി.

 വൈസ് ചാന്‍സിലറുടെ ക്ഷണം

വൈസ് ചാന്‍സിലറുടെ ക്ഷണം

വൈസ് ചാന്‍സലറുടെ ക്ഷണത്താലാണ് താന്‍ ഇവിടെ എത്തിയത്. രാഷ്ട്രീയപരമായി ഒന്നുമില്ല. പ്രധാനമന്ത്രി രാജ്യത്തെ എല്ലാവര്‍ക്കും വേണ്ടിയാണെന്നും അപര്‍ണ കൂട്ടി ചേര്‍ത്തു.

English summary
Two surprise guests visited Uttar Pradesh chief minister Adityanath this morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X