രാത്രി മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം, സംഭവം നടന്നത്!!
രാത്രി മദ്യം വാങ്ങാനായി ഷോപ്പില്‍ എത്തിയ രണ്ടു യുവതിള്‍ക്ക് നേരെ ലൈംഗികാതിക്രമം. ഹരിയാനയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച രാത്രി 10ന് 11നും ഇടയിലാണ് സംഭവം.
ഗുഡ്ഗാവ്: രാത്രി മദ്യം വാങ്ങാനായി ഷോപ്പില്‍ എത്തിയ രണ്ടു യുവതിള്‍ക്ക് നേരെ ലൈംഗികാതിക്രമം. ഹരിയാനയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച രാത്രി 10ന് 11നും ഇടയിലാണ് സംഭവം.
ഷോപ്പില്‍ മദ്യം ചോദിച്ചപ്പോള്‍ ജീവനക്കാര്‍ അപമര്യാതയായി പെരുമാറുകയായിരുന്നുവെന്ന് യുവതികള്‍ പറഞ്ഞു. തിരിച്ച് വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടു പേര്‍ പിന്നാലെയത്തി ലൈംഗികമായി കൈയ്യേറ്റം ചെയ്തതെന്ന് യുവതികളില്‍ ഒരാള്‍ പറഞ്ഞു.
100ല്‍ വിളിച്ച് പോലീസിന്റെ സഹായം തേടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറഞ്ഞു. കച്ചവടക്കാര്‍ ധാരളമുള്ള സ്ഥലമായിരുന്നിട്ട് കൂടി ഒരു പോലീസുദ്യോഗസ്ഥനെ പോലും സംഭവസമയത്ത് അവിടെ കണ്ടിരുന്നില്ലെന്ന് യുവതി.
തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് യുവതികള്‍ പോലീസില്‍ പരാതിയുമായി എത്തുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.