കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം: 11 ഇന്ത്യക്കാര്‍ യുഎഇില്‍ പിടിയില്‍, കൂടുതല്‍ മലയാളികള്‍?

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയില്‍ ഐസിസിനെ പിന്തുണച്ചതിന്റെ പേരില്‍ രണ്ട് മലയാളികളെയാണ് യുഎഇ നാടുകടത്തിയത്. എന്നാല്‍ അതിലും വലിയ സംഭവങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് പറയേണ്ടി വരും.

11 ഇന്ത്യക്കാരെ ഐസിസ് ബന്ധത്തിന്റെ പേരില്‍ യുഎഇ ചോദ്യം ചെയ്തുവരികയാണ് എന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. കേരളത്തിലേയ്ക്ക് തിരിച്ചയച്ച രണ്ട് പേരേയും ചേര്‍ത്താണ് ഈ കണക്ക് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഎഇയില്‍ എന്ത് പ്രശ്‌നമുണ്ടായാലും അതില്‍ മലയാളി സാന്നിധ്യത്തിന്റെ സാധ്യത ഏറെയാണ്. യുഎഇ ചോദ്യം ചെയ്യുന്നവരുടെ കൂട്ടത്തില്‍ കൂടുതല്‍ മലയാളികളുണ്ടോ എന്നതാണ് ഒടുവില്‍ ഉയരുന്ന ചോദ്യം

നാല് പേര്‍ ദുബായില്‍

നാല് പേര്‍ ദുബായില്‍

യുഎഇയില്‍ കസ്റ്റഡിയിലായവരില്‍ നാല് പേര്‍ ദുബായില്‍ നിന്നുള്ളവരാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.

ബാക്കിയുള്ളവര്‍?

ബാക്കിയുള്ളവര്‍?

ശേഷിയ്ക്കുന്നവരെല്ലാം തന്നെ അബുദാബിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

നാടുകടത്തും

നാടുകടത്തും

ചോദ്യം ചെയ്യലില്‍ ഐസിസ് ബന്ധം തെളിഞ്ഞാല്‍ ഇവരേയും നാടുകടത്തും എന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പേര്‍ ഭീകരര്‍?

മൂന്ന് പേര്‍ ഭീകരര്‍?

ഇപ്പോള്‍ പിടിയിലായവരില്‍ ഭൂരിപക്ഷം പേരും സോഷ്യല്‍ മീഡിയയില്‍ ഐസിസിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ അവരില്‍ മൂന്ന് പേര്‍ ഐസിസില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മലയാളികള്‍

മലയാളികള്‍

ഇപ്പോള്‍ പിടിയിലായവരിലും മലയാളികള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അത് കേരളത്തിന് വീണ്ടും തിരിച്ചടിയാകും.

തിരിച്ചയച്ചവര്‍

തിരിച്ചയച്ചവര്‍

യുഎഇ തിരിച്ചയച്ച രണ്ട് മലയാളികള്‍ കൊച്ചി സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. തത്കാലം അറസ്റ്റ് ഉണ്ടാവില്ല. എന്നാല്‍ നിരീക്ഷണം തുടരും.

അപ്പോള്‍ തിരൂര്‍ സ്വദേശി

അപ്പോള്‍ തിരൂര്‍ സ്വദേശി

കഴിഞ്ഞ ദിവസം റോയും ഐബിയും ചേര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളേയും യുഎഇയില്‍ നിന്ന് ഐസിസ് ബന്ധത്തിന്റെ പേരില്‍ നാടുകടത്തിയതാണ്.

അബു താഹിറുമായി ബന്ധം

അബു താഹിറുമായി ബന്ധം

തിരൂര്‍ സ്വദേശിയ്ക്ക്, ഐസിസില്‍ ചേര്‍ന്ന മലയാളി പത്രപ്രവര്‍ത്തകന്‍ അബു താഹിറുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 യുഎഇ മാത്രമോ?

യുഎഇ മാത്രമോ?

ഗള്‍ഫ് മേഖലയില്‍ യുഎഇയില്‍ മാത്രമല്ല മലയാളികള്‍ ഉള്ളത്. സൗദി അറേബ്യയില്‍ അസംഖ്യം പേരാണ് ഉള്ളത്. അവിടെ നിന്നും ഐസിസ് റിക്രൂട്ട്‌മെന്റിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല.

മതത്തിന്റെ പേരില്‍

മതത്തിന്റെ പേരില്‍

മതത്തിന്റെ പേര് പറഞ്ഞാണ് പലരും ഐസിസിന്റെ പിറകേ പോകുന്നത്. തീവ്ര നിലപാടുള്ളവരെ ഐസിസ് റിക്രൂട്ടര്‍മാര്‍ തിരഞ്ഞുപിടിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
The authorities at the United Arab Emirates are questioning 9 Indians for alleged ISIS links. The action comes in the wake of two Indians being deported to Kochi a few days back after they had posted propaganda material on their social media sites praising the ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X