തൊലിയുരിയുന്നതുവരെ അടിക്കും... മുറിവില്‍ മുളകുപൊടി തേക്കും; ബിജെപി നേതാവിന്‍റെ വെളിപ്പെടുത്തല്‍

2003- 2004 കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായരുന്ന ഉമാ ഭാരതി പീഡനക്കേസ് പ്രതികളോട് ചെയ്ത ക്രൂരതകളാണ് വിവരിച്ചത്.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

ആഗ്ര: പീഡനക്കേസിലെ പ്രതികളെ പീഡിപ്പിച്ച ഖതകള്‍ പറഞ്ഞ് ബിജെപി നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. 2003- 2004 കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായരുന്ന ഉമാ ഭാരതി പീഡനക്കേസ് പ്രതികളോട് ചെയ്ത ക്രൂരതകളാണ് വിവരിച്ചത്.

റേപ്പിസ്റ്റുകളെ തലകീഴായി കെട്ടിത്തൂക്കി തൊലിയുരിയുന്നത് വരെ അടിക്കണം പിന്നീട് മുറിവുകളില്‍ ഉപ്പും മുളകും തേക്കണമെന്നും തന്റെ ഭരണകാലത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടെന്നുമാണ് വിശദീകരണം. ആഗ്രയില്‍ പൊതു യോഗത്തില്‍ സംസാരിക്കവെയാണ് ഉമാ ഭാരതിയുടെ വിശദീകരണം.

ബലന്ദ്ഷര്‍ കൂട്ട ബലാത്സംഗം

ബലന്ദ്ഷര്‍ കൂട്ട ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു കേന്ദ്ര ജയവിഭവ വകുപ്പ് മന്ത്രി കൂടിയായ ഉമാ ഭാരതിയുടെ വെളിപ്പെടുത്തല്‍.

 

പോലീസുകാരോട്...

ഇത്തരം ക്രൂരമായ ശിക്ഷാ രീതികളോട് എതിര്‍പ്പ് പ്രകടിപ്പിച്ച പോലീസുകാരനോട് പൈശാചിക പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഇത്തരം ശിക്ഷകള്‍ അര്‍ഹിക്കുന്നുവെന്നും ഉമ ഭാരതി പറഞ്ഞു.

 

തലയറുക്കണം

റേപ്പിസ്റ്റുകള്‍ മനുഷ്യാവകാശം അര്‍ഹിക്കുന്നില്ലെന്നും രാവണന്റെ തല പോലെ അവരുെട തല അറുക്കണമെന്നും ഉമാ ഭാരതി പറഞ്ഞു.

 

ഇരയെ കാണിച്ചു

പീഡനക്കേസിലെ പ്രതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പീഡിപ്പിക്കുന്നതും ഇരയായ യുവതിെ കാണിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു.

 

English summary
Union Minister Uma Bharti told a large crowd while campaigning in Uttar Pradesh on Thursday that she made rapists "beg for forgiveness" when she was Chief Minister.
Please Wait while comments are loading...