കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വര്‍ഷത്തിനിടെ കണ്ടെത്തിയത് 71941 കോടിയുടെ കള്ളപ്പണം,നോട്ടുനിരോധനത്തിന്‍റെ നേട്ടം!!

2014 ഏപ്രില്‍ മുതല്‍ 2017 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ 54000 കോടിയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്

Google Oneindia Malayalam News

ദില്ലി: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തുനിന്ന് പിടിച്ചെടുത്ത കള്ളപ്പണത്തിന്‍റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 71941 കോടിയുടെ കള്ളപ്പണം മൂന്ന് വര്‍ഷത്തിനിടെ പിടിച്ചെടുത്തുവെന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചി
ട്ടുള്ളത്. 2014 ഏപ്രില്‍ മുതല്‍ 2017 ഫെബ്രുവരി 28 വരെയുള്ള കണക്കുകളാണ് കേന്ദ്രം കോടതിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
2016 നവംബറിലെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം മാത്രം ജനുവരി വരെയുള്ള കാലയളവിനുള്ളില്‍ കണ്ടെത്തിയത് 54000 കോടിയുടെ കള്ളപ്പണമാണെന്നും ഇക്കാലയളവില്‍ 303. 367 കോടിയുടെ സ്വര്‍ണ്ണം കണ്ടെത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

2014 ഏപ്രില്‍ ഒന്നുമുതല്‍ 2017 ഫെബ്രുവരി 28 വരെയുള്ള കാലയളവിനുള്ളില്‍ ആദായനികുതി വകുപ്പ് 15000 സര്‍വേകള്‍ നടത്തിയെന്നും ഇതു വഴി 33,000 കോടി രൂപ കണ്ടെത്തിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ട് നിരോധനത്തത്തെത്തുടര്‍ന്നുണ്ടായ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ban

ആദായനികുതി വകുപ്പ് ഏറ്റവുമധികം നടപടികള്‍ സ്വീകരിച്ചിട്ടുള്ളതും ഇക്കാലയളവിനുള്ളിലാണ്. മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ ആദായനികുതി വകുപ്പിന്‍റെ 2027 സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ 2890 കോടിയുടെ അനധികൃത സ്വത്തുക്കളും കണ്ടെടുത്തിരുന്നു. പരിശോധനകളുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും 400 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

English summary
Massive searches, seizures and surveys by the Income Tax (IT) department over the last three years have led to the detection of around Rs 71,941 crore of "undisclosed income", the Centre has told the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X