കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്കും ഇനി വോട്ട് ചെയ്യാം! പറന്ന് നാട്ടിലെത്തേണ്ട, പകരം ആളെ ഏർപ്പാടാക്കിയാൽ മതി....

പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.

  • By ഡെന്നീസ്
Google Oneindia Malayalam News

ദില്ലി: പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം ഒടുവിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതിലൂടെ പ്രവാസി ഇന്ത്യാക്കാർക്ക് നാട്ടിലെത്താതെ വോട്ട് രേഖപ്പെടുത്താനാണ് വഴിയൊരുങ്ങുന്നത്. പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള (മുക്ത്യാർ വോട്ട്) നിർദേശമാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.

ദിലീപ് ഒടുവിൽ ചിരിച്ചു?നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോൺ കത്തിച്ചതായി പോലീസ്!തിരിച്ചടി...ദിലീപ് ഒടുവിൽ ചിരിച്ചു?നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോൺ കത്തിച്ചതായി പോലീസ്!തിരിച്ചടി...

ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തു?പ്രണയബന്ധം വീട്ടുകാരെയും വരനെയും അറിയിച്ചു,എന്നിട്ടും വരൻ പറഞ്ഞത്..ഗുരുവായൂരിലെ 'തേപ്പ് പെട്ടി'യെന്ന് ട്രോളുന്നവർ അറിയാൻ...ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തു?പ്രണയബന്ധം വീട്ടുകാരെയും വരനെയും അറിയിച്ചു,എന്നിട്ടും വരൻ പറഞ്ഞത്..ഗുരുവായൂരിലെ 'തേപ്പ് പെട്ടി'യെന്ന് ട്രോളുന്നവർ അറിയാൻ...

പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ജനപ്രാതിനിധ്യ നിയമം ദേദഗതി ചെയ്യും. പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്. എന്നാൽ പകരം നിയോഗിക്കുന്ന പ്രതിനിധിയും അതേ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിയായിരിക്കണം.

പ്രോക്സി വോട്ട്...

പ്രോക്സി വോട്ട്...

നാട്ടിലില്ലാത്ത പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ അവരുടെ മണ്ഡലങ്ങളിൽ തന്നെ വോട്ട് ചെയ്യാനാണ് ഇതിലൂടെ അവസരം ലഭിക്കുന്നത്. പ്രവാസിക്ക് പകരം നാട്ടിലെ വോട്ടർ പട്ടികയിൽ പേരുള്ള പ്രതിനിധിയെ പകരം വോട്ട് ചെയ്യാൻ നിയോഗിക്കാം.

ആറു മാസം മുൻപ്...

ആറു മാസം മുൻപ്...

വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധിയാരെന്ന് വ്യക്തമാക്കി കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.

എല്ലാ തിരഞ്ഞെടുപ്പുകളിലും...

എല്ലാ തിരഞ്ഞെടുപ്പുകളിലും...

ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.

ഇനി പാർലമെന്റിൽ...

ഇനി പാർലമെന്റിൽ...

പ്രവാസികൾക്കായുള്ള വോട്ടവകാശം ഉറപ്പുവരുത്തുന്ന ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെ ഇനി പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്റും ബിൽ അംഗീകരിച്ചാൽ കോടിക്കണക്കിന് പ്രവാസി ഇന്ത്യാക്കാർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക.

പതിനായിരം പേർ മാത്രം...

പതിനായിരം പേർ മാത്രം...

വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും ശരാശരി പതിനായിരം മുതൽ പന്ത്രണ്ടായിരം വരെ പ്രവാസികൾ മാത്രമേ വോട്ട് ചെയ്യാനായി നാട്ടിലെത്തുന്നുള്ളു. യാത്രയ്ക്കായി വേണ്ടിവരുന്ന ഭീമമായ തുകയാണ് പ്രവാസികളെ വോട്ട് ചെയ്യാനെത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

വിദേശങ്ങളിൽ വോട്ടെടുപ്പ്...

വിദേശങ്ങളിൽ വോട്ടെടുപ്പ്...

പ്രോക്സി വോട്ടിങ്ങിന് പുറമേ വിദേശ രാജ്യങ്ങളിലെ എംബസികളിലും കോൺസുലേറ്റുകളിലും വോട്ടെടുപ്പിന് അവസരമൊരുക്കുന്നത് സംബന്ധിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. എന്നാൽ ഈ സംവിധാനം ഭീമമായ ചെലവു
വരുന്നതും, സങ്കീർണ്ണതകൾ നിറഞ്ഞതുമായതിനാൽ പ്രോക്സി വോട്ടിങ്ങിനാണ് മുൻഗണന.

രണ്ട് വർഷം മുൻപ്...

രണ്ട് വർഷം മുൻപ്...

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഇലക്ട്രോണിക് ബാലറ്റോ പ്രോക്സി വോട്ടിങ്ങോ ഏർപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് വർഷം മുൻപാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.

English summary
union government allows proxy vote for nri's.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X