കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി: സര്‍ക്കാരിന് ലാഭം 29,000 കോടി, ഊര്‍ജ്ജമന്ത്രാലയത്തിന്‍റെ നേട്ടം സ്തുത്യര്‍ഹം

എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ ഡിസ്കോമിന്‍റെ നഷ്ടം 41 ശതമാനമാക്കി കുറയ്ക്കാന്‍ ഈ കേന്ദ്രപദ്ധതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്

Google Oneindia Malayalam News

ഹൈദരാബാദ്: ഉദയ് പദ്ധതിയ്ക്ക് കീഴില്‍ കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന് 29,000 കോടിയുടെ ലാഭം. ഇതോടെ എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ ഡിസ്കോമിന്‍റെ നഷ്ടം 41 ശതമാനമാക്കി കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഊര്‍ജ്ജ ഉപഭോഗത്തിലാണ് നിര്‍ണ്ണായക വ്യത്യാസം വന്നിട്ടുള്ളത്. ഇതിന് പുറമേ 2017 മെയ് മാസത്തോടെ രാജ്യത്തെ 18, 452 ഗ്രാമങ്ങളില്‍ 13,511 ഗ്രാമങ്ങളിലെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

uday

2015ല്‍ ലോക ബാങ്കിന്‍റെ എളുപ്പത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 99ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ 2017ല്‍ 26ാം സ്ഥാനത്താണുള്ളത്. സോളാര്‍, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം വ്യാപകമായി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയത് വൈദ്യുതി നിരക്കില്‍ കുറവ് പ്രകമായതും സര്‍ക്കാരിന്‍റെ ഉദയ് പദ്ധതിയുടെ നേട്ടമായാണ് ഊര്‍ജ്ജമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

karnataka-

ഊര്‍ജ്ജമന്ത്രാലയം 56 കോടി എല്‍ഇഡി ബള്‍ബുകളാണ് ഇതിനകം രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്‍റെ ഉജാല പദ്ധതി വഴി 23 കോടിയും പൊതുമേഖലയില്‍ നിന്ന് 22 കോടിയുമാണ് ഇതിനായി നല്‍കിയിട്ടുള്ളത്. ഇതിന് പുറമേ ഏഴ് ലക്ഷം ഊര്‍ജ്ജക്ഷമതയുള്ള ഫാനുകളും, 18.5 ലക്ഷം ട്യൂബ് ലൈറ്റുകള്‍ എന്നിവയും കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. 20 ലക്ഷം തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു.

English summary
Under UDAY, states such as Uttar Pradesh, Rajasthan and Tamil Nadu which were making losses of upto 60 to 70 per cent had reduced their losses by 90 per cent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X