കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രഹ്മാണ്ഡ സുരക്ഷാപദ്ധതിയുമായി ടീം മോദി!ഇനി പെന്‍ഷനുകള്‍ ഇല്ല, എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം!

ബാങ്ക് അക്കൗണ്ട് മുഖേന മുപ്പത് കോടിയോളം പാവപ്പെട്ടവര്‍ക്കു മാസംതോറും നിശ്ചിത തുക ലഭ്യമാക്കി സര്‍വത്രിക അടിസ്ഥാന വരുമാനപദ്ധതിക്ക് തുടക്കമിടാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ലോകത്തെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഏവര്‍ക്കും അടിസ്ഥാന വരുമാനം ലഭ്യമാക്കുന്ന സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതിക്കാണ് കേന്ദ്രം ആലോചിക്കുന്നതെന്നും ഈ പദ്ധതി വരാനിരിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നും ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധികളില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസമേകാനാണ് ഈ പദ്ധതി എന്നാണ് സൂചന.

ബാങ്ക് അക്കൗണ്ട് മുഖേന മുപ്പത് കോടിയോളം പാവപ്പെട്ടവര്‍ക്കു മാസംതോറും നിശ്ചിത തുക ലഭ്യമാക്കി പദ്ധതിക്ക് തുടക്കമിടാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളെ ഉദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കെ സാര്‍വത്രിക പദ്ധതി പ്രഖ്യാപിച്ച ജനപിന്തുണ നേടുകയാണ് കേന്ദ്രം.

 ബജറ്റില്‍ പദ്ധതി

ബജറ്റില്‍ പദ്ധതി

യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം അല്ലെങ്കില്‍ സാര്‍വത്രിക അടിസ്ഥാന വരുമാനം എന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. 30 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് മാസംതോറും നിശ്ചിത തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്. ബാങ്ക് അക്കൗണ്ട് മുഖേന പണം ജനങ്ങളിലെത്തിക്കും.

 സബ്സിഡികളും ഇല്ല

സബ്സിഡികളും ഇല്ല

വാര്‍ധക്യ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമ പദ്ധതികളും വിവിധ സബ് സിഡികളും നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ സര്‍വത്രിക അടിസ്ഥാന വരുമാനം എല്ലാജനങ്ങളിലും എത്തിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

 ക്രെഡിറ്റ് ബിജെപി സര്‍ക്കാരിന്

ക്രെഡിറ്റ് ബിജെപി സര്‍ക്കാരിന്

സര്‍വത്രിക അടിസ്ഥാന വരുമാനം എന്ന സ്വപ്‌ന പദ്ധതി നടപ്പാക്കാനായാല്‍ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാ പദ്ധതിയായി ഇത് മാറും. ഇതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനും ലഭിക്കും.

 അനര്‍ഹരില്‍ എത്തില്ല

അനര്‍ഹരില്‍ എത്തില്ല

പദ്ധതി നടപ്പാക്കുന്നതിനുള്‌ള അധിക ബാധ്യ തത്കാലത്തേക്ക് മാത്രമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പെന്‍ഷനും സബ്‌സിഡിയും ക്രമേണ നിര്‍ത്തലാക്കുന്നതോടെ ഈ അധിക ബാധ്യത അവസാനിക്കുമെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ ബാങ്കുകള്‍ മുഖേന പദ്ധതി നടപ്പാക്കുന്നതിനാല്‍ പണം അനര്‍ഹരിലേക്കെത്തില്ലെന്നത് പദ്ധതിയുടെ നേട്ടമാണ്.

 പ്രാരംഭത്തില്‍ മൂന്നര ലക്ഷം കോടി

പ്രാരംഭത്തില്‍ മൂന്നര ലക്ഷം കോടി

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് സബ്‌സിഡികള്‍ക്കും മറ്റ് സഹായങ്ങള്‍ക്കുമായി മൂന്നരലക്ഷം കോടി രൂപയാണ് ചിലവാക്കിയത്. ഇത് മൊത്ത ആഭ്യന്തര ഉദ്്പാദനത്തിന്റെ അഞ്ചുശതമാനത്തോളമാണ്. സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതിക്ക് പ്രാരംഭത്തില്‍ ഈ തുക മതിയെന്നാണ് കണക്കാക്കുന്നത്.

 എതിര്‍പ്പുണ്ടാകില്ല

എതിര്‍പ്പുണ്ടാകില്ല

സംസ്ഥാനങ്ങള്‍ക്കും പദ്ധതി നേട്ടമാകും. ക്ഷേമബോര്‍ഡുകളുടെ ആധിക്യമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ് പദ്ധതി ഏറെ നേട്ടമാകുന്നത്. ജിഎസ്ടിയിലുണ്ടായ എതിര്‍പ്പ് ഉണ്ടാകില്ലെന്നും കണക്കു കൂട്ടുന്നു.

 കൂടുതല്‍ പ്രഖ്യാപനങ്ങള്‍

കൂടുതല്‍ പ്രഖ്യാപനങ്ങള്‍

നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് പ്രായശ്ചിത്തമായി ബജറ്റില്‍ പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് റിപ്പാേര്‍ട്ട് ചെയ്യുന്നു. വരുമാന പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി ജനപ്രിയ പദ്ധതികള്‍ ഉണ്ടായേക്കാമെന്നും സൂചനകളുണ്ട്.

 വിപ്‌ളവകരമായ പദ്ധതി

വിപ്‌ളവകരമായ പദ്ധതി

അടിസ്ഥാന വരുമാന പദ്ധതി സ്വാഗതാര്‍ഹമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പല ആനുകൂല്യങ്ങളുടെയും ഇരട്ടിപ്പ് ഇതിലൂടെ ഒഴിവാക്കാനാകുമെന്നും പദ്ധതി നടപ്പായാല്‍ ജനകീയം എന്നതിനുപരി വിപ്ലവ കരമായ സാമ്പത്തിക നടപടി ആയിരിക്കും ഇതെന്നും വ്ിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Universal basic income scheme in budget.central government's new economic program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X