കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിന് അയവില്ലാതെ രാജ്യ തലസ്ഥാനം; ഓരോ നാല് മണിക്കൂറിലും പീഡനം നടക്കുന്നു

സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങളില്‍ ഇപ്പോള്‍ പോലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉടനടി അന്വേഷണം നടത്താന്‍ പ്രത്യേകം വിഭാഗം തന്നെ ഇപ്പോള്‍ ദില്ലി പോലീസിലുണ്ട്.

  • By Akshay
Google Oneindia Malayalam News

ദില്ലി: ഒരോ നാല് മണിക്കൂറിലും ഓരോ പീഡനം വീതം ദില്ലിയില്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. പോലീസ് പുറത്തുവിട്ട് 2016 ലെ വാര്‍ഷിക കണക്കെടുപ്പിലാണ് ഇക്കാര്യമുള്ളത്. ഓരോ ഒമ്പത് മിനിട്ടിനുള്ളിലും എന്തെങ്കിലും സഹായം ആഭ്യര്‍ത്ഥിച്ചുള്ള സ്ത്രീകളുടെ ഫോണ്‍ വിളികളാണ് പല ഹെല്‍പ്പ് ലൈനിലേക്കും വരുന്നത്.

സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങളില്‍ ഇപ്പോള്‍ പോലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉടനടി അന്വേഷണം നടത്താന്‍ പ്രത്യേകം വിഭാഗം തന്നെ ഇപ്പോള്‍ ദില്ലി പോലീസിലുണ്ട്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 2,09,519 കേസുകളില്‍ 73 ശതമാനവും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പെട്ടവയാണ്.

Rape

എന്നാല്‍ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറവായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ കുറഞ്ഞ് വരുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും പോലീസ് ജോയിന്റ് കമ്മിഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു. മോഷണ ശ്രമം, പിടിച്ച് പറി, പോക്കറ്റടി എന്നിവ പോലുള്ള കേസുകളാണ് ഇപ്പോള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്നത്.

English summary
Crime in Delhi increased for the third straight year and three out of every four cases registered in 2016 went unsolved, official data released on Monday showed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X