കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളിയില്‍ നിന്നും ബിരുദം സ്വീകരിക്കില്ല; ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം

  • By അക്ഷയ്‌
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അപ്പാ റാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാതം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. രോഹിത് വെമുലയ്‌ക്കൊപ്പം സര്‍വ്വകലാശാലയില്‍ നിന്ന് നടപടി നേരിട്ട നാല് വിദ്യാര്‍ത്ഥികളില്‍ ഒരാളായ സുങ്കണ്ണ വെല്‍പുലയാണ് ബിരുദം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിഷേധിച്ചത്.

ശനിയാഴ്ച നടന്ന പതിനെട്ടാമത് ബിരുദദാന ചടങ്ങിലാണ് സംഭവം. പേര് വിളിച്ചതോടെ വേദിയിലെത്തിയ വെല്‍പുല ബിരുദം സ്വീകരിക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. സര്‍വ്വകലാശാലയിലെ അംബേദ്ക്കര്‍ അസോസിയേഷന്‍ നേതാവാണ് സുങ്കണ്ണ വെല്‍പുല. താന്‍ സ്വീകരിക്കില്ലെന്ന് വിസിയോട് തന്നെ വെല്‍പുല നേരിട്ട് പറഞ്ഞു. തുടര്‍ന്ന് അദ്യക്ഷ പദവിയിലിരുന്ന പ്രോ വൈസ് ചാന്‍സിലര്‍ വിപിന്‍ ശ്രീവാസ്തവയാണ് വെല്‍പുലയ്ക്ക് ബിരുദം കൈമാറിയത്.

Hyderabad University

വെല്‍പലയുടെ പ്രതിഷേധത്തെ സദസ്സിലിരുന്ന വിദ്യാര്‍ത്ഥികള്‍ കൈയ്യടിയോടെയാണ് വരവേറ്റത്. ജനുവരി പതിനേഴിന് സര്‍വകലാശാല ഹോസ്റ്റല്‍ മുറിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ കലാലയങ്ങളില്‍ വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അപ്പാ റാവു ജനുവരിയില്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. വീണ്ടും വിസിയായി മെയ് മാസത്തില്‍ തിരിച്ചെത്തിയപ്പോഴും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നേരിടേണ്ടി വരികയായികരുന്നു.

English summary
One of the four students from the University of Hyderabad (UoH) who was expelled for a few months along with Rohith Vemula, refused to take his PhD from varsity Vice-Chancellor Appa Rao in a mark of protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X