കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വീട് ആക്രമിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ നശിപ്പിച്ചു!!! ബിജെപി നേതാവിനെതിരെ കേസ്

തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായിബാബു രാജയുടെ നേതൃത്വത്തിലുള്ള സംഘം വീട് ആക്രമിച്ചത്

  • By Ankitha
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീട്ടിൽ അതിക്രമിച്ചു കയറി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വലിച്ചു കീറിയ സംഭവുമായി ബന്ധപ്പട്ട് ബി.ജെ.പി നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. ബി.ജെ.പി നേതാവായ ബാബൂ രാജാ എന്ന ആനന്ദ് ഭൂഷണ്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.സയ്യദ് അഹമ്മദിന്റെ വീട്ടിലായിരുന്നു ആനന്ദ് ഭൂഷൻറെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. സയ്യദിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ദിലീപിനെ 'വഞ്ചിച്ചു' സ്വന്തമാക്കിയ നടി തിരിച്ചെത്തുന്നു, വിവാഹം തടസ്സമേയല്ല !!

മുസ്ലീംങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പുതിയ സംഭവമല്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി!!!മുസ്ലീംങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പുതിയ സംഭവമല്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി!!!

തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായിബാബു രാജയുടെ നേതൃത്വത്തിലുള്ള സംഘം വീട് ആക്രമിക്കുകയായിരുന്നെന്ന് സയ്യദിന്റെ പരാതി വ്യക്തമാക്കുന്നു.വീട് കൊള്ളയടിച്ചെന്നും മതഗ്രന്ഥങ്ങള്‍ കീറി എറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. പ്രതാപ്ഗര്‍ഹ് ജില്ലയിലെ ലാല്‍ഗഞ്ചിലുള്ള ശ്മശാനഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതിനെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് സയ്യദ് വ്യക്തമാക്കുന്നത്. ബാബുരാജയും സംഘവും നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും സയ്യദ് വ്യക്തമാക്കിയിട്ടുണ്ട്.

bjp

ജൂണ്‍ 21 ാം തിയതിയായിരുന്നു ആനന്ദ് ഭൂഷണ്‍ സിങിന്റെ നേത്യത്വത്തിലുള്ള ബിജെപി സംഘം സയ്യദിന്റെ വീട് ആക്രമിച്ചത്. ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗമാണ് ബി ജെ പി നേതാവാണ് ബാബൂ രാജാ. ഇയാള്‍ക്കും കണ്ടാലറിയാവുന്ന 25 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

English summary
A BJP leader has been booked for allegedly tearing up a religious book and looting after breaking into the house of a man who had opposed the felling of trees at a graveyard in Lalganj in Pratapgarh district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X