കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ഭരണകക്ഷിയുടെ പരാജയം സുനിശ്ചിതം; ബിജെപി ജയിച്ചാല്‍ കര്‍ഷകരുടെ കടം എഴുതി തള്ളും...

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ കുതിരക്കച്ചവടം നടത്താമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെയും പ്രതിപക്ഷമായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെയും പരാജയം ഉത്തര്‍പ്രദേശില്‍ സുനിശ്ചിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മാവുവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ കുതിരക്കച്ചവടം നടത്താമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 അധികാരം

അധികാരം

അധികാരം നേടുന്നതിനായി നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ ഭാവിയെ പന്താടരുത്.

 വലിയ ഭൂരിപക്ഷം നേടും

വലിയ ഭൂരിപക്ഷം നേടും

ഇപ്പോള്‍ത്തന്നെ ജനങ്ങള്‍ ഏറെ അനുഭവിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ നലവില്‍വരുന്നത് ഒരിക്കലും ഒരു തൂക്കുമന്ത്രിസഭയായിരിക്കില്ല. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരികതന്നെ ചെയ്യുമെന്നും മോദി വ്യക്തമാക്കി.

 വിജയ ഹോളി ആഘോഷിക്കും

വിജയ ഹോളി ആഘോഷിക്കും

തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിജെപി വിജയ ഹോളി ആഘോഷിക്കുമെന്നും ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും മോദി പറഞ്ഞു.

 ഭരണകക്ഷി

ഭരണകക്ഷി

ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെയും പ്രതിപക്ഷമായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെയും പരാജയം സുനിശ്ചിതമാണെന്നും മോദി പറഞ്ഞു.

English summary
Prime Minister Narendra Modi said on Monday the BJP would win in Uttar Pradesh with a “huge majority” as “definite defeat” was staring at the ruling Samajwadi Party (SP) and the opposition Bahujan Samaj Party (BSP).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X