കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തില്‍ 60 ശതമാനത്തിലധികം പോളിംഗ്, പ്രതീക്ഷയോടെ ബിജെപി...

അലഹാബാദ് ഉള്‍പ്പെടെയുള്ള മേഖലകളിലെ മെച്ചപ്പെട്ട പോളിംഗ് ശതമാനം ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പില്‍ 61% പോളിംഗ് രേഖപ്പെടുത്തി. വൈകീട്ട് അഞ്ചു മണി വരെയുള്ള കണക്കാണിത്. പോളിംഗ് ശതമാനം ചിലപ്പോള്‍ 63% കടക്കാന്‍ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ 12 ജില്ലകളിലെ 53 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്.

അലഹാബാദ് ഉള്‍പ്പെടെയുള്ള മേഖലകളിലെ മെച്ചപ്പെട്ട പോളിംഗ് ശതമാനം ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ നാല് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ക്ക് ബിജെപിക്ക് അനുകൂലമാണെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ തട്ടകമായ റായ്ബറേലിയിലും വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്.

vote

12 ജില്ലകളിലെ 53 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ആകെ 263 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഗോരഖ്പൂര്‍, വാരണാസി ഉള്‍പ്പെടെയുള്ള 140 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇനി അവശേഷിക്കുന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27ന് നടക്കും. പകുതിയോളം മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോളും ഒരു പാര്‍ട്ടിക്കും വ്യക്തമായ മേല്‍ക്കൈ അവകാശപ്പെടാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
61 percent voter turnout recorded in the 4th phase of UP Polls 2017 till 5 PM, expect to cross 63 percent says Election Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X