കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായത്തിന്റെ വിശ്വസ്തന്‍ ബിഎസ്പിയില്‍; ഇനിയും കൊഴിഞ്ഞ് പോക്കുണ്ടാകുമെന്ന് സൂചന

മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിംഗിനെതിരെ തുടരുന്ന നിലപാട് ലജ്ജാവഹമാണ്. ഇനിയുള്ള കാലം ബിഎസ്പിക്ക് വേണ്ടി സമര്‍പ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • By Akshay
Google Oneindia Malayalam News

ദില്ലി: അംബിക ചൗധരി ബിഎസ്പിയില്‍ ചേര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍്ടടി പ്രവര്‍ത്തകനുമായിരുന്നു അംബിക ചൗധരി.

സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും സ്ഥാനങ്ങളും അംഗത്വവും ഒഴിയുകയാണെന്നും അംബിക ചൗധരി പറഞ്ഞു. ബഹുജന്‍ സമാജ് പാര്‍ട്ടി സീറ്റില്‍ ബലിയയിലെ രസ്രയില്‍ മത്സരിക്കുമെന്നും ചൗധരി അറിയിച്ചു. മായാവതിക്കൊപ്പമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

Ambika Chaudhary

അംബിക ചൗധരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മായാവതി അറിയിച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിംഗിനെതിരെ തുടരുന്ന നിലപാട് ലജ്ജാവഹമാണ്. ഇനിയുള്ള കാലം ബിഎസ്പിക്ക് വേണ്ടി സമര്‍പ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാജ്‌വാദി പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പേരുടെ കൊഴിഞ്ഞുപോക്കുണ്ടാവുമെന്നാണ് സൂചന. ഇതിനിടയില്‍ സമാജ്‌വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യ സാധ്യതയും തുലാസിലാണ്. 100 സീറ്റുകളാവശ്‌യപ്പെട്ട കോണ്‍ഗ്രസിന് 85 സീറ്റിലധികം നല്‍കില്ലെന്നാണ് അഖിലേഷിന്റെ തീരുമാനം. പുറത്തുവിട്ട രണ്ട് എസ്പി സ്ഥാനാര്‍ത്ഥി പട്ടികകളിലും കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരുടെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് അഖിലേഷ് യാദവ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നിരിക്കെ കോണ്‍ഗ്രസിന് കനത്ത അവഹേളനമായി എസ്പി പട്ടിക.

English summary
Ambika Chaudhary, a strong Mulayam Singh Yadav supporter, joined Mayawati's BSP on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X