കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുമകനെ വാഹനം പരിശോധിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് എംഎല്‍എയുടെ ശുപാര്‍ശക്കത്ത്

  • By Gokul
Google Oneindia Malayalam News

അസംഗഡ്: വാഹന പരിശോധകര്‍ തന്റെ മരുമകനെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കരുതെന്ന് മുന്നറിയിപ്പു നല്‍കി എംഎല്‍എ സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതി കത്ത് വിവാദമായി. യുപിയിലെ അസംഗഡില്‍നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ബ്രിജാള്‍ സൊന്‍കറാണ് ഇത്തരമൊരു കത്ത് തന്റെ മരുമകന് വേണ്ടി എഴുതി നല്‍കിയിരിക്കുന്നത്.

'എന്റെ അനന്തരവന്‍ സന്തോഷ് സൊന്‍കാറിന്റേതാണ് യുപി 50 എടി 2380 എന്ന കാര്‍. വാഹനം പരിശോധിച്ച് അവനെ ബുദ്ധിമുട്ടിക്കരുത്. ' സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് എഴുതിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. വാഹനം പരിശോധിക്കുകയാണെങ്കില്‍ അതിന് മറുപടി ലഭിക്കുമെന്നൊരു മുന്നറിയിപ്പുകൂടിയാണ് കത്തെന്ന് പോലീസ് ഉദ്യോസ്ഥര്‍ പറയുന്നു.

uttar-pradesh-map

സംഭവം വാര്‍ത്തയായതോടെ എംഎല്‍എ ന്യായീകരണവുമായി രംഗത്തെത്തി. കത്തെഴുതിയിട്ടും കാര്യമൊന്നും ഇല്ലെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുക പോലീസുകാരുടെ പതിവാണെന്നും അദ്ദേഹം പറയുന്നു. തന്റെ മരുമകന്‍ ആയതുകൊണ്ട് ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായ വാഹനം ഓടിക്കില്ലെന്നാണ് കത്തുകൊണ്ട് ഉദ്ദേശിച്ചതെന്നും എംഎല്‍എ വ്യക്തമാക്കി.

എന്നാല്‍, എംഎല്‍എയുടെ ചരിത്രം അറിയുന്നവര്‍ പറയുന്നത് അത് ഭീഷണിക്കത്ത് തന്നെയാണെന്നാണ്. തന്നെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയ വ്യക്തിയാണ് എംഎല്‍എ. ജില്ലാ കോടതി ഇടപെട്ടാണ് എംഎല്‍എയ്‌ക്കെതിരെ അന്ന് കേസ് രജിസ്റ്റര്‍ ചെയ്യത്. ഇക്കാര്യം അറിയുന്ന ആരും മരുമകനെ പരിശോധിക്കില്ലെന്ന് എംഎല്‍എയ്ക്ക് ഉറപ്പാണ്.

English summary
UP MLA from Azamgarh issues letter for nephew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X