കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പിനുള്ള വിജ്ഞാപനമായി;നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജനുവരി 24

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജനുവരി 24 ആണ്. ജനുവരി 27 വരെ നോമിനേഷന്‍ പിന്‍വലിക്കാം. ഫെബ്രുവരി പതിനൊന്നിനാണ്‌ യുപിയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ഇതോടെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന നടപടികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ തുടക്കമായി. ആദ്യ ഘട്ടത്തില്‍ പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തുക.

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജനുവരി 24 ആണ്. ജനുവരി 27 വരെ നോമിനേഷന്‍ പിന്‍വലിക്കാം. ഫെബ്രുവരി പതിനൊന്നിനാണ്‌ യുപിയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പതിനൊന്ന് മുതല്‍ മാര്‍ച്ച് എട്ട് വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.

 അഖിലേഷ് യാദവ്

അഖിലേഷ് യാദവ്

അതേസമയം പിതാവ് മുലായം സിങ് യാദവുമായി യാതൊരു രാഷ്ട്രീയ ഭിന്നതയുമില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

 സ്ഥാനാര്‍ത്ഥി പട്ടികയില്‍

സ്ഥാനാര്‍ത്ഥി പട്ടികയില്‍

തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.

 മുലായം സിംഗ്

മുലായം സിംഗ്

തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്ന് മുലായം സിംഗ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ സംഭവിക്കില്ലെന്നാണ് സുചന.

സൈക്കിള്‍ നഷ്ടപ്പെ്ട്ടു

സൈക്കിള്‍ നഷ്ടപ്പെ്ട്ടു

സൈക്കിള്‍ ചിഹ്നം നഷ്ടപ്പെട്ടതിന്റെ തിരിച്ചടിയുമായാണ് മുലായം സിംഗ് ക്യാമ്പ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുലായം കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

 മായാവതിയെയും ബിജെപിയെയും വീഴ്ത്തും

മായാവതിയെയും ബിജെപിയെയും വീഴ്ത്തും

43 വയസുകാരനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തുടര്‍ച്ചയായി ഭരണ പിടിക്കാനുള്ള ഒരുക്കത്തിലാണ്. മുഖ്യ എതിരാളികളായ മായാവതിയേയും ബിജെപിയേയും വീഴ്ത്താന്‍ കോണ്‍ഗ്രസ് പിന്തുണ അനിവാര്യമാണെന്നാണ് അഖിലേഷിന്റെ ചിന്ത.

 ലക്ഷ്യം

ലക്ഷ്യം

കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, അപ്നാദളിലെ കൃഷ്ണ പട്ടേല്‍ വിഭാഗം എന്നിവരുമായി ചേര്‍ന്ന് ബീഹാര്‍ മാതൃകയില്‍ സഖ്യകക്ഷി രൂപീകരിക്കാനാണ് അഖിലേഷ് യാദവ് ലക്ഷ്യംമിടുന്നത്.

 പിളര്‍പ്പ്

പിളര്‍പ്പ്

സഖ്യമില്ലാതെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച മായാവതിയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാമെന്ന് കരുതുന്ന ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ്.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ഫെബ്രുവരി 11, 15, 19,23, 17, മാര്‍ച്ച് നാല്, എട്ട് എന്നിങ്ങനെ ഏഴ്ഘട്ടങ്ങളിലാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 403 സീറ്റുകളാണുള്ളത്. സമാജ്വാദി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് , ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പ് രംഗത്തെ പ്രമുഖ പാര്‍ട്ടികള്‍. അഖിലേഷ് യാദവ്, അസംഖാന്‍, മായാവതി, മുലായംസിങ്, ഷീല ദീക്ഷിത് എന്നിവര്‍ തിരഞ്ഞെടുപ്പ് രംഗത്തെ പ്രമുഖ നേതാക്കളാണ്.

English summary
The Uttar Pradesh Assembly poll process today kicked off with the Election Commission issuing notification for the first phase of voting on February 11 which will cover 73 constituencies spread over 15 districts in Muslim-dominated Western UP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X