കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് തമാശയ്ക്കായിരുന്നു, ഇന്ത്യന്‍ സുരക്ഷാ സേനയെ വട്ടം കറക്കിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

  • By Sandra
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ഭീകരരെ കണ്ടെന്ന് പറഞ്ഞത് തമാശക്കായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പതാന്‍കോട്ടണിഞ്ഞ് ആയുധധാരികളായ അഞ്ചോളം ആളുകളെ കണ്ടെന്നുള്ള 12കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. നാല് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കറുപ്പ് വസ്ത്രമണിഞ്ഞ ഐസിസിന്റെ ഭീകരര്‍ക്കൊപ്പം കണ്ടവരായിരുന്നു കൂട്ടത്തിലുണ്ടായിരുന്നതെന്നുമുള്ള പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ രാജ്യത്ത് ഭീകരാക്രമണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇന്ത്യന്‍ സേന സംയുക്തമായ തിരച്ചിലിന് തുടക്കം കുറിച്ചത്.

pathankot

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ താക്കീത് നല്‍കി കൗണ്‍സിലിംഗ് നല്‍കിയ ശേഷം പെണ്‍കുട്ടിയെ വിട്ടയക്കുകയായിരുന്നു. തെറ്റായ വിവരം നല്‍കി സൈന്യത്തിന്റെ വിലപ്പെട്ട സമയവും പണവും നഷ്ടപ്പെടുത്തിയതിനായിരുന്നു താക്കീത നല്‍കി വിട്ടയച്ചത്.

പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ നാവിക സേനാ താവളം, ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍, എണ്ണ ശുദ്ധീകരണശാല പവര്‍പ്ലാന്റുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വ്യത്യസ്ത ഭാഷ ധരിക്കുന്ന ആയുധധാരികളെ കണ്ടെത്ത വാര്‍ത്ത പ്രചരിച്ചതാണ് ഇന്ത്യന്‍ സൈന്യത്തെ ജാഗരൂകരാക്കിയത്.

English summary
Uran 'terror' scare: 12 year old girl reveals it was a prank; did for thrill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X