കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഘുരാം രാജനു പകരക്കാരനായി, ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും

  • By Desk
Google Oneindia Malayalam News

ദില്ലി: സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജനു പകരക്കാരനായി ഉര്‍ജിത് പട്ടേലിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

നിലവില്‍ ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ചുമതല വഹിക്കുന്നയാളാണ് ഉര്‍ജിത്. രഘുരാം രാജന്‍ സ്ഥാനമൊഴിയുന്ന സെപ്തംബര്‍ നാലിനു തന്നെ പട്ടേല്‍ അധികാരമേല്‍ക്കും.

രഘുരാം രാജന്റെ വിശ്വസ്തനായാണ് ഉര്‍ജിത് അറിയപ്പെടുന്നത്. ഡെപ്യുട്ടി സ്ഥാനത്തു നിന്നും ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന എട്ടാമത്തെയാളാണ് ഉര്‍ജിത്.

Raghuram Rajan and Urjit Patel

2013ലാണ് ഉര്‍ജിത് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായെത്തുന്നത്. അതിനുമുമ്പ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പില്‍ എന്‍ര്‍ജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിലും ജോലി ചെയ്തിട്ടുണ്ട്.

1990-1995 കാലത്ത് ഐഎംഎഫിന്റെ ഇന്ത്യ, ബഹാമസ്, മ്യാന്‍മാര്‍ കാര്യങ്ങള്‍ക്കായുള്ള സമിതിയില്‍ അംഗമായിരുന്നു. രാജനെ പോലെ തന്നെ യേല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കോണമിക്‌സില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള പട്ടേല്‍ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എംഫിലും ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കോണമിക്‌സില്‍ ബിഎസ് സിയും നേടിയിട്ടുണ്ട്.

English summary
Urjit Patel appointed new RBI governor, to replace Raghuram Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X