കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പത് വര്‍ഷം മുമ്പത്തെ പക!പീഡനക്കേസിലെ ഇരയ്ക്ക് നേരെ നാല് ആസിഡ് ആക്രമണം, പ്രതികള്‍ക്ക് സംഭവിച്ചത്!!

രണ്ട് കുട്ടികളുടെ അമ്മയായ 35 കാരിയാണ് ഒമ്പത് വര്‍ഷത്തിനിടെ നാല് തവണ ആക്രമിക്കപ്പെട്ടത്

Google Oneindia Malayalam News

ലഖ്നൊ: കൂട്ടബലാത്സംഗക്കേസിലെ ഇരയെ ഒമ്പത് വര്‍ഷത്തിന് ശേഷം ആസിഡ് ആക്രമണത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ലഖ്നൊവിലാണ് സംഭവം. ഒമ്പത് വര്‍ഷം മുമ്പ് പീഡനത്തിനിരയായ 35 കാരി നാലാം തവണയാണ് ആക്രമിക്കപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹോസ്റ്റലില്‍ നിന്ന് വെള്ളം നിറയ്ക്കാന്‍ രാത്രി എട്ടിനും ഒമ്പതിനുമിടെ പുറത്തെത്തിയപ്പോള്‍ അലി ഗഞ്ച് പ്രദേശത്തുവച്ചായിരുന്നു ആക്രമണം.

ലഖ്നൊവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ട്രോമാ സെന്‍ററില്‍ പ്രവേശിപ്പിച്ച 35 കാരി ചികിത്സയില്‍ കഴിയുകയാണ്. അവസാനത്തെ ആക്രമണത്തില്‍ ഇവര്‍ക്ക് മുഖത്ത് പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി. മുഖത്തിന്‍റെ വലതുഭാഗത്തും പരിക്കേറ്റ യുവതി കടുത്ത മാനസിഘാതത്തിലാണ്. കുറ്റവാളികള്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലഖ്നൊ എഡിജിപി അഭയ് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആക്രമണത്തിനിരയായ സ്ത്രീയുടെ കുടുംബം പോലീസിനെ സമീപിച്ച് പരാതി നല്‍കിയിട്ടുണ്ട്. ആസിഡ് ആക്രമണത്തിന്‍റെ ഇരകള്‍ ലഖ്നൊവില്‍ നടത്തിവരുന്ന കഫേയില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി.

acidattack-

കഴിഞ്ഞ മാര്‍ച്ചില്‍ ട്രെയിനില്‍ വച്ച് ഇവരെ രണ്ട് യുവാക്കള്‍ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ലഖ്നൊവില്‍ നിന്ന് റായ് ബറെയ് ലിയിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ട്രെയിനിന്‍റെ കമ്പാര്‍ട്ട്മെന്‍റില്‍ അബോധാവസ്ഥയിലായ ഇവരെ റെയില്‍ വേ പോലീസ് കോണ്‍സ്റ്റബിളാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തി ഇവരെ സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഷ്ടപരിഹാരവും നല്‍കിയിരുന്നു. സംഭവത്തില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ 2008 ലാണ് കൂട്ടബലത്സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 2011ലും 2013ലും ഇവര്‍ ആസി‍ഡ‍് ആക്രമണത്തിന് ഇരയായിരുന്നു. കൂട്ടബലാത്സംഗക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടവരാണ് ആസിഡ് ആക്രമണം നടത്തുന്നതെന്നാണ് 35കാരിയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
Acid was thrown at the woman sometime between 8 pm and 9 pm yesterday when she stepped out of her hostel to fill water from a hand-pump in Lucknow's Aliganj area. The attack took place despite a round-the-clock police presence for her security and an armed guard inside the hostel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X