കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് യോഗി ആദിത്യനാഥ്; പള്ളികളില്‍ ബാങ്ക് വിളിക്കരുതെന്ന് ലഘുലേഖ

ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ അതിനായി മുന്നിട്ടിറങ്ങും.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: അയോധ്യയിലെ വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി താന്‍ മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതി മധ്യസ്ഥ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ താന്‍ മുന്‍കൈയെടുക്കും. ഇതിനായി സമവായമുണ്ടാക്കും. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് സമാധാന പൂര്‍വമായ തീരുമാനമെടുക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കും

ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ അതിനായി മുന്നിട്ടിറങ്ങും. അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും യോഗി പറഞ്ഞു.

സുപ്രീംകോടതി പറഞ്ഞത്

അയോധ്യ വിഷയം വൈകാരികത നിറഞ്ഞതാണെന്നും കോടതിക്ക് പുറത്തുവച്ച് അക്കാര്യത്തില്‍ ശാശ്വതമായ തീരുമാനമെടുക്കണമെന്നും കഴിഞ്ഞാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു. ഒരു മധ്യസ്ഥനെ നിയോഗിച്ച ശേഷം കേസില്‍ ഉള്‍പ്പെട്ട എല്ലാ വിഭാഗവും ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ചീഫ് ജസ്റ്റിസ് മധ്യസ്ഥത വഹിച്ചേക്കും

വേണമെങ്കില്‍ താന്‍ തന്നെ മധ്യസ്ഥനാവാമെന്ന് ചീഫ് ജസ്റ്റിസ് ഖേഹര്‍ അഭിപ്രായപ്പെട്ടു. കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിലെ മറ്റു രണ്ടു ജഡ്ജിമാരുടെ സേവനവും ഇക്കാര്യത്തില്‍ തേടാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

യോഗി സ്വാഗതം ചെയ്തു

ഈ സാഹചര്യത്തിലാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. സുപ്രീംകോടതി നിര്‍ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയുമുണ്ടായി. ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ ശേഷം അദ്ദേഹം നടത്തുന്ന നീക്കങ്ങളെ കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെ പറ്റിയും മുഖ്യമന്ത്രി വിശദീകിച്ചു.

 കോടതിക്ക് പുറത്ത് പറ്റില്ലെന്ന് വഖഫ് ബോര്‍ഡ്

എന്നാല്‍ കേസില്‍ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ വിഷയമാണിത്. അത് ചര്‍ച്ച ചെയ്തല്ല പരിഹരിക്കേണ്ടത്. ബാബറി മസ്ജിദിന്റെ ചരിത്രവും നിയമപരമായ ഭൂമി രേഖകളും പരിശോധിച്ച് സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കണമെന്ന് വഖഫ് ബോര്‍ഡ് പ്രതിനിധി സഫര്‍യാബ് ജിലാനി പറഞ്ഞു.

മുസ്ലിംകള്‍ നാടുവിടണം

അതിനിടെ ബിജെപി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ മുസ്ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ നടപടികളാണുണ്ടാവുന്നത്. മുസ്ലിംകള്‍ സംസ്ഥാനം വിടണമെന്ന് അടുത്തിടെ യുപിയിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പള്ളികളില്‍ ബാങ്ക് വിളിക്കരുത്

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നാണ് ഇന്നലെയുണ്ടായ ഭീഷണി. ബറേലിയില്‍ പള്ളികളില്‍ ബാങ്ക് വിളിക്കരുതെന്ന് ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏതെങ്കിലും ഒരു സംഘടനയുടെ പേരില്‍ അല്ല ലഘുലേഖ. എല്ലാ ഹിന്ദുക്കളും എന്നാണ് അതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
Ram Temple built in Ayodhya, Yogi Adityanath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X